ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം സ്ത്രീകളുടെ അന്തസിനെ ബാധിക്കുമെന്ന് അമിക്കസ് ക്യൂറി; ശബരിമല സ്ത്രീപ്രവേശനത്തില്‍ ഭരണഘടനയും വിശ്വാസവും തമ്മില്‍ ഏറ്റുമുട്ടലല്ല

ദില്ലി: ആര്‍ത്തവത്തിന്റെ പേരിലുള്ള വിലക്ക് സ്ത്രീകളുടെ അന്തസിനെ ബാധിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഇത്തരം വിലക്ക് വിവേചനപരവും മൗലികാവകാശത്തിന്റെ ലംഘനവുമാണ്. മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തലാണ് ഭരണഘടന ലക്ഷ്യംവയ്ക്കുന്നത്. ഭരണഘടനയും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലല്ല ഇപ്പോള്‍ നടക്കുന്നതെന്നും അമിക്കസ് ക്യൂറി നിലപാടെടുത്തു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News