കങ്കണയുടെ വാദങ്ങള്‍ പൊളിയുന്നു; ഹൃത്വിക്കിന് അയച്ച ഇമെയിലുകള്‍ പുറത്ത്; ന്യായം ഹൃത്വിക്കിന്റെ ഭാഗത്തെന്ന് പൊലീസ്

പഴയ പ്രണയബന്ധത്തെച്ചൊല്ലിയുള്ള ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്തും ഹൃത്വിക് റോഷനും തമ്മിലുള്ള വാക്‌പോര് വഴിത്തിരിവിലേക്ക്. ഹൃത്വിക് തനിക്ക് മോശം ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചുവെന്നായിരുന്നു കങ്കണയുടെ ആരോപണം. എന്നാല്‍ കങ്കണ തനിക്ക് അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ ഹൃത്വിക് റോഷന്‍ സൈബര്‍ ക്രൈം അന്വേഷണസംഘത്തിന് സമര്‍പ്പിച്ചു. ഇരുവരും ഉന്നയിച്ച ആരോപണങ്ങളില്‍ ഹൃത്വിക് പറയുന്നതിലാണ് ന്യായമുള്ളതെന്ന് മെയിലുകളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞു.

hroshan@email.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് കങ്കണ മൂവായിരത്തിലധികം സന്ദേശങ്ങള്‍ അയച്ചിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്.

ഇമെയിലുകളില്‍ ചിലത് ദേശീയമാധ്യമങ്ങള്‍ക്ക് ലഭിച്ചു: അതില്‍ ചിലത് താഴെ വായിക്കാം


1.
ചിലപ്പോള്‍ എല്ലാ കാര്യത്തിലും എനിക്ക് അനിശ്ചിതത്വം തോന്നുന്നു. നമ്മുടെ സ്‌നേഹം ശരിക്കും നിലനില്‍ക്കുന്നുണ്ടോ? അതോ അതൊരു ഭാവന മാത്രമാണോ?

2. ഞാന്‍ ഭാവനയിലുള്ള ഒരാളുമായാണോ സംസാരിക്കുന്നത്? എന്നോട് എന്താണ് ഒരിക്കലും സംസാരിക്കാത്തത്?

3. ഈ മെയിലുകള്‍ എല്ലാം അയച്ചിട്ടും ഒരു മറുപടി പോലും ലഭിക്കുന്നില്ല എന്നത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് അറിയുമോ?

4. നേരില്‍ കണ്ടെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആ സമയത്ത് ഞാന്‍ ആകെ അങ്കലാപ്പിലായിരുന്നു. എന്റേതായ രീതിയില്‍ വ്യത്യസ്തയായ ഒരു വ്യക്തിയായാണ് ഞാന്‍ എന്നെക്കുറിച്ച് കരുതിയിരുന്നത്. പക്ഷേ നിന്റെ മുന്നിലെത്തുമ്പോള്‍ ഞാന്‍ ഒരു കൗമാരക്കാരിയെപ്പോലെ പെരുമാറുന്നു.

5. എനിക്ക് ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം ഉണ്ട് എന്ന് ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അതിന്റെ ലക്ഷണങ്ങളില്‍ 98ശതമാനവും എനിക്കുണ്ട്. ഈ സിന്‍ഡ്രോം ഉള്ള ആളുകള്‍ ചിലപ്പോള്‍ ഭാവനയില്‍ ബന്ധങ്ങളുണ്ടാക്കും. കുറേക്കാലമായി നിന്നോടൊപ്പം ജീവിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നതെന്ന് ഞാന്‍ പറയാറില്ലേ?

അതേസമയം, ഹൃത്വിക് സമര്‍പ്പിച്ചിരിക്കുന്ന ഇമെയിലുകള്‍ വിശ്വാസയോഗ്യമല്ലെന്നാണ് കങ്കണയുടെ അഭിഭാഷകന്റെ വാദം. കങ്കണയുടെ ഇമെയില്‍ നേരത്തേ ഹാക്ക് ചെയ്യപ്പെട്ടിരുന്നതാണെന്നും കേസില്‍ നേട്ടമുണ്ടാക്കാനായി ഹൃത്വിക് അയച്ച മെയിലുകളാണിതെന്നാണ് അഭിഭാഷകന്റെ വാദം.

Also Read> 

> ഹൃതിക് റോഷന്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് കങ്കണ; അറസ്റ്റ് ചെയ്യണമെന്ന് മുംബൈ പൊലീസിനോട് കങ്കണ

> ഹൃത്വിക് റോഷനുമായി പ്രണയത്തിലായിരുന്നുവെന്ന് കങ്കണ; മാധ്യമങ്ങള്‍ ആരോപിക്കുന്ന സ്ത്രീകളേക്കാള്‍ ബന്ധമുണ്ടാവാന്‍ സാധ്യത മാര്‍പാപ്പയോടെന്ന് ഹൃത്വിക്

> ‘സ്ത്രീകളേക്കാള്‍ ബന്ധമുണ്ടാവാന്‍ സാധ്യത മാര്‍പാപ്പയുമായി’ ട്വീറ്റ് മതവിശ്വാസം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഹൃത്വിക് റോഷന് വക്കീല്‍ നോട്ടീസ്; ട്വീറ്റ് വായിച്ചാല്‍ പോപ്പ് സ്വവര്‍ഗാനുരാഗിയാണെന്ന് തോന്നുമെന്ന് ആരോപണം

ഹൃത്വിക് തന്റെ മുന്‍ കാമുകനായിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയതോടെയാണ് ഇരുവരും പരസ്യമായി അകലുന്നത്. കങ്കണയുടെ ‘സില്ലി എക്‌സ് ബോയ്ഫ്രണ്ട്’ എന്ന പരാമര്‍ശം തന്റെ സല്‍പേര് കളങ്കപ്പെടുത്തുന്നുവെന്ന് പറഞ്ഞു ഹൃത്വിക് റോഷനാണ് ആദ്യം കേസ് ഫയല്‍ ചെയ്തത്. ആഷിക് ത്രി എന്ന സിനിമയില്‍ ഹൃത്വികും സോനം കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, മറ്റു ചിത്രങ്ങളുടെ തിരക്കു മൂലം സോനം കപൂര്‍ ചിത്രത്തില്‍ നിന്നു പിന്മാറി. അതിനു ശേഷമാണ് കങ്കണയെ ചിത്രത്തിലേക്കു ക്ഷണിച്ചത്. പിന്നീടു കങ്കണയെ ചിത്രത്തില്‍ നിന്നു മാറ്റണമെന്ന് ഹൃത്വിക് ആവശ്യപ്പെട്ടിരുന്നു. ഇതറിഞ്ഞ കങ്കണ ചിത്രത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറി.

പോര് കടുത്തതോടെ ഹൃതിക് തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. ഹൃതിക്കിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തന്റെ സ്വകാര്യത ഹനിക്കുന്ന വിധം ഫോട്ടോകള്‍ ഹൃത്വിക് മൂന്നാമതൊരു കക്ഷിക്ക് നല്‍കുന്നുണ്ടെന്നും താരം പരാതിയില്‍ പറയുന്നു. എന്നാല്‍ വ്യാജ ഇമെയില്‍ ഐഡിയിലൂടെ മറ്റാരോ ആണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് അന്ന് ഹൃതിക്ക് നല്‍കിയ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News