സലാല: ഒമാനില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും അയല്‍വാസിയായ പാക് പൗരനും കസ്റ്റഡിയില്‍. ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി ലിന്‍സണ്‍ തോമസിനെയാണ് അന്വേഷണസംഘം കരുതല്‍ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം.
അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ടാ(28)ണ് കഴിഞ്ഞദിവസം വെടിയേറ്റ് മരിച്ചത്. ഇന്നലെ രാവിലെ ഫഌറ്റിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കവര്‍ച്ചാശ്രമം തടയുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇവരുടെ കാതുകള്‍ അറുത്ത് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു ചിക്കു. ശരീരത്തില്‍ നിരവധി മുറിവുകളേറ്റിട്ടുണ്ട്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സലാലയിലെ ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സില്‍ നഴ്‌സായിരുന്നു ചിക്കു. മൂന്നു വര്‍ഷമായി സലാലയിലെ ആശുപത്രിയില്‍ നഴ്‌സാണ്. ലിന്‍സണും ഇവിടെത്തന്നെയാണ് ജോലി ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here