ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു; 27ന് വാദം കേള്‍ക്കും; അതുവരെ രാഷ്ട്രപതി ഭരണം തുടരും

ദില്ലി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ മാസം 27ന് സുപ്രീംകോടതി കേസില്‍ വാദം കേള്‍ക്കും. അതുവരെ രാഷ്ട്രപതി ഭരണം തുടരാനാണ് ഉത്തരവ്. രാഷ്ട്രപതി ഭരണം റദ്ദാക്കിയതിനെതിരെ കേന്ദ്രസര്‍ക്കാരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറാണ് ഹര്‍ജി പരിഗണിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഉത്തരാഖണ്ഡില്‍ 356-ാം വകുപ്പ് പ്രയോഗിച്ചതെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വിലയിരുത്തി. മാര്‍ച്ച് 27നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ചാണ് ഉത്തരവിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News