സുധീരനെ ഉമ്മന്‍ചാണ്ടിയും കൂട്ടരും ചേര്‍ന്ന് മൂലയ്ക്ക് ഒതുക്കി; സുധീരന്‍ യുഡിഎഫ് എന്ന തരികിട സര്‍ക്കസ് കമ്പനിയിലെ സഹായി; മറുപടിയുമായി വിഎസ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ആക്ഷേപങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മറുപടി. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലികുട്ടിയും കൂട്ടാളികളും ചേര്‍ന്ന് ഒരു മൂലയ്ക്ക് ഒതുക്കിക്കിയിരിത്തിയിരിക്കുന്ന ആളാണ് വിഎം സുധീരന്‍ എന്ന് വിഎസ് തിരിച്ചടിച്ചു. യുഡിഎഫ് എന്ന തരികിട സര്‍ക്കസ് കമ്പനിയിലെ ഒരു സഹായി മാത്രമാണ് വിഎം സുധീരന്‍. ആദര്‍ശത്തിന്റെ പൊയ്മുഖം അണിഞ്ഞ് സുധീരന്‍ കാണികളെ കുടുകുടാ ചിരിപ്പിക്കുന്നുവെന്നും വിഎസ് പരിഹസിച്ചു.

വിഎം സുധീരന് എന്നോടുള്ള സ്‌നേഹം വര്‍ദ്ധിച്ചു വരികയാണ്. യുഡിഎഫ് നേതാക്കളിലും ഈ പ്രവണത കാണുന്നുണ്ട്. എന്നാല്‍ ‘സ്‌നേഹരോഗം’ കലശലായിരിക്കുന്നത് സുധീരനിലാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ എന്റെ പാര്‍ട്ടി എന്നെ ശരിപ്പെടുത്തിക്കളയും എന്നാണ് സുധീരന്‍ വലിയ വായില്‍ നിലവിളിക്കുന്നത്. എനിക്കില്ലാത്ത ആശങ്കയാണ് ഈ സുഹൃത്തിന് എന്റെ കാര്യത്തിലുള്ളത്. ഈ സ്‌നേഹപ്രകടനത്തിന് പിന്നിലെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയുന്നു. കോണ്‍ഗ്രസിലേയും യുഡിഎഫിലേയും സുധീരന്റെ അവസ്ഥ സഹതാപത്തോടെയാണ് ജനങ്ങള്‍ കാണുന്നത് എന്നും വിഎസ് പറഞ്ഞു. വിഎം സുധീരന്റെ വിചിത്രവേഷങ്ങള്‍ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മറുപടിയിലാണ് വിഎം സുധീരന് വിഎസ് മറുപടി നല്‍കിയത്.

വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News