സുരേഷ് ഗോപി അടക്കം പുതിയ അഞ്ച് പേര്‍ രാജ്യസഭാംഗങ്ങള്‍; കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

ദില്ലി: സുരേഷ് ഗോപി അടക്കം അഞ്ച് പേരുടെ രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. കേരളത്തില്‍നിന്ന് നടന്‍ സുരേഷ് ഗോപി ഇതോടെ രാജ്യസഭാ എംപിയായി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു, ബോക്‌സിംഗ് താരം മേരികോം, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ബിജെപി വക്താവ് സ്വപന്‍ ദാസ് ഗുപ്ത എന്നിവരുടെ നാമനിര്‍ദ്ദേശമാണ് അംഗീകരിച്ചത്. കേന്ദ്രമന്ത്രിസഭയുടെ നിര്‍ദ്ദേശത്തിന് രാഷ്ട്രപതി വൈകിട്ടാണ് അംഗീകാരം നല്‍കിയത്. രാഷ്ട്രപതിഭവന്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News