സൈനികര്‍ക്ക് എന്ത് തെമ്മാടിത്തരവുമാകാമോ; അപമാനിക്കാന്‍ ശ്രമിച്ച സൈനികന് നേരെ യുവതിയുടെ ഒറ്റയാള്‍ പ്രതിഷേധം; അസമില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഹഫ്‌ലോംഗ്: സ്വന്തം ഷോപ്പില്‍ കയറി അപമാനിക്കാന്‍ ശ്രമിച്ച സൈനികന് നേരെ യുവതിയുടെ ഒറ്റയാള്‍ പ്രതിഷേധം. അസമിലെ ഹഫ് ലോംഗിലാണ് നൂറുകണക്കിന് പേര്‍ നോക്കി നില്‍ക്കെ യുവതി പ്രതിഷേധിച്ചത്. യുവതിയുടെ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആയിരക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

യുവതിയുടെ കടയ്ക്കുള്ളില്‍ കയറിയ ഇന്ത്യന്‍ സൈനികന്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് രക്ഷപെടാന്‍ വേണ്ടി പുറത്തിറങ്ങിയ യുവതിയാണ് ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്. സൈനികന് നേരെ കല്ലെറിഞ്ഞും തള്ളിമാറ്റിയുമാണ് യുവതിയുടെ പ്രതിഷേധം. സൈനിക വേഷത്തില്‍ തോക്കേന്തിയ രണ്ട് സൈനികരില്‍ ഒരാളാണ് യുവതിയ അപമാനിക്കാന്‍ ശ്രമിച്ചത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് പോകാന്‍ സൈനികര്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ ആരോപണ വിധേയനായ സൈനികനെ രണ്ടാമത്തെ സൈനികന്‍ കവിളില്‍ അടിക്കുകയും ചെയ്തു. രംഗം ശാന്തമാക്കാനും സൈനികനെ രക്ഷിക്കാനുമാണ് സഹപ്രവര്‍ത്തകന്‍ ശ്രമിക്കുന്നത്. ചുറ്റും നൂറുകണക്കിന് പുരുഷന്മാര്‍ നോക്കി നില്‍ക്കെയാണ് സംഭവം. കൂട്ടത്തില്‍ നിന്ന ആരോ ആണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. കശ്മീരില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ സൈനികന്‍ ശ്രമിച്ച സംഭവം വലിയ വിവാദമായി. ഇതിന് പിന്നാലെയാണ് സൈന്യത്തിന് പ്രത്യേക അധികാരം നിലനില്‍ക്കുന്ന അസമില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമം നടന്നത്.

വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here