പൂനെ: വിരാട് കോഹ്‌ലിയുടെയും എബി ഡിവില്ലിയേഴ്‌സിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ 13 റണ്‍സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ആദജ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍പിഎസ് പൊതുതിക്കളിച്ചെങ്കിലും കളിയവസാനിക്കുമ്പോള്‍ വിജയം 13 റണ്‍സ് അകലെ ആയിരുന്നു.
വിരാട് കോഹ് ലിയും എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. വിരാട് കോഹ് ലി 80 റണ്‍സെടുത്തു. ഒരുപോലെ കളിച്ച ഡിവില്ലിയേഴ്‌സ് 83 റണ്‍സ് നേടി. തീസര പെരേരയാണ് ഇരുവരുടെയും വിക്കറ്റുകള്‍ വീഴ്ത്തിയത്. ഓപ്പണര്‍ ലോകേഷ് രാഹുലിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് രാഹുലിനെ പെരേര പവലിയനിലേക്ക് മടക്കി.
അവസാന പന്തുകള്‍ നേരിടാനെത്തിയ ഷെയ്ന്‍ വാട്‌സണ്‍ ഒന്നും സര്‍ഫറാസ് ഖാന്‍ രണ്ടും റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറിലെ മൂന്നും നാലും പന്തുകളിലാണ് ബാംഗ്ലൂരിന്റെ വിക്കറ്റുകള്‍ വീണത്. റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് നിരയില്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് തീസര പെരേരയാണ്.
186 റണ്‍സ് വിജയലക്ഷ്യവുമായാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് കളിക്കാനിറങ്ങിയത്. ഓപ്പണര്‍ അജിന്‍ക്യ രഹാനെ മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ഫാഫ് ഡു പ്ലേസിസ് വന്നപാടെ മടങ്ങി. രണ്ട് റണ്‍സെടുത്ത ഡുപ്ലേസിസിനെ റിച്ചാഡ്‌സണ്‍ പവലിയനിലേക്ക് മടക്കി. 60 റണ്‍സെടുത്ത രഹാനെയെ ഷംസിയുടെ പന്തില്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഒരു പന്ത് മാത്രം നേരിട്ട കെവിന്‍ പീറ്റേഴ്‌സണ്‍ പരുക്കുമൂലം മടങ്ങി.
പിന്നാലെയെത്തിയ സ്റ്റീവന്‍ സ്മിത്തിനെ കോഹ്‌ലി റണ്ണൗട്ടാക്കി. 41 റണ്‍സെടുത്ത് പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങിയ നായകന്‍ എംഎസ് ധോണി മാന്യമായ ബാറ്റിംഗ് കാഴ്ചവെച്ചു. തീസര പെരേര 34ഉം രജത് ഭാട്യ 21ഉം റണ്‍സെടുത്തു. മൂന്ന് റണ്‍സെടുത്ത ്ങ്കിത് ശര്‍മ്മ പുറത്താകാതെ നിന്നു. രവിചന്ദ്ര അശ്വിന്‍, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ അടുത്തടുത്ത പന്തുകളില്‍ സംപൂജ്യരായി മടങ്ങി. അവസാന ഓവറിലെ മൂന്നും നാലും പന്തുകളില്‍ തുടരം വിക്കറ്റ് വീഴ്ത്തിയ കെയ്ന്‍ റിച്ചാഡ്‌സണ്‍ ഹാട്രിക്കിന്റെ വക്കിലെത്തി. എന്നാല്‍ അങ്കിത് ശര്‍മ്മ റിച്ചാഡ്‌സണിന് ഹാട്രിക് അവസരം നല്‍കിയില്ല.
ആര്‍പിഎസ് നിരയില്‍ കെയ്ന്‍ റിച്ചാഡ്‌സണ്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷെയ്ന്‍ വാട്‌സണ്‍ രണ്ടും ഹര്‍ഷല്‍ പട്ടേല്‍, തബ്രൈസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റും നേടി. 83 റണ്‍സെടു്തത എബി ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here