മൈക്രോഫിനാൻസ് തട്ടിപ്പ്; പ്രാഥമിക റിപ്പോർട്ട് സമർപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; കേസ് ഇന്നു കോടതിയിൽ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാൻസ് തട്ടിപ്പു കേസ് ഇന്നു തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപിക്കാൻ വിജിലൻസിനു കോടതി നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് സമർപിക്കാനുള്ള രണ്ടാം സമയപരിധി ഇന്നു അവസാനിക്കും. മാർച്ച് അഞ്ചിനാണു റിപ്പോർട്ട് സമർപിക്കേണ്ടിയിരുന്നത്. അന്നു വിജിലൻസിന്റെ ആവശ്യത്തെ തുടർന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

ജനുവരിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ പ്രാഥമിക അന്വേഷണത്തിനു തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദൻ സമർപിച്ച ഹർജി പരിഗണിച്ചായിരുന്നു ഇത്. ഇതിൽ തെളിവു ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യാനും നിർദേശമുണ്ട്. വെള്ളാപ്പള്ളിക്കു പുറമെ യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ, യോഗം മൈക്രോഫിനാൻസ് സംസ്ഥാന കോ-ഓഡിനേറ്റർ കെ.കെ. മഹേശൻ, പിന്നാക്ക വികസന കോർപറേഷൻ മുൻ എം.ഡി എൻ. നജീബ് എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

എസ്എൻഡിപിക്കു കീഴിലെ സ്വാശ്രയസംഘങ്ങൾക്ക് വിതരണം ചെയ്യാൻ പിന്നാക്ക വികസന കോർപറേഷനിൽ നിന്നെടുത്ത 15 കോടിരൂപയിൽ ക്രമക്കേട് നടന്നെന്നാരോപിച്ചാണ് വി.എസ് കോടതിയെ സമീപിച്ചത്. ഇതനുസരിച്ച് 2003 മുതൽ 2015വരെയുള്ള കാലയളവിലെ ക്രമക്കേട് അന്വേഷിക്കാനാണ് കോടതി നിർദേശം നൽകിയത്. അഞ്ചുശതമാനം പലിശക്ക് സംഘങ്ങൾ നൽകേണ്ട വായ്പ 12 മുതൽ 18 ശതമാനം വരെ പലിശയ്ക്ക് വിതരണം ചെയ്തതായി വിഎസ് സമർപ്പിച്ച രേഖകളിൽ നിന്ന് വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News