സോളാർ കേസ് ഇന്നു തിരുവനന്തപുരം വിജിലൻസ് കോടതിയിൽ; സരിതയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നു ആവശ്യം

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസ് ഇന്നു തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി പരിഗണിക്കും. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയാണ് കോടതി പരിഗണിക്കുന്നത്. പൊതുതാൽപര്യ ഹർജിയാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത സോളാർ കമ്മീഷനിൽ വെളിപ്പെടുത്തിയിരുന്നു. തെളിവായി കത്തും ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുതാൽപര്യ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News