നാലുവീടുകളിലെ എട്ടുപേരെ തലയ്ക്കു വെടിവച്ച് കൂട്ടക്കുരുതി ചെയ്തു; കൊല്ലപ്പെട്ടത് ഒരേ കുടുംബത്തിലെ അംഗങ്ങൾ

ഒഹായോ: ഒരുകുടുംബത്തിലെ എട്ടു പേരെ തലയ്ക്കു വെടിവച്ച് കൊലപ്പെടുത്തി. നാലു വീടുകളിലായിട്ടാണ് എട്ടു പേരെ കൊലപ്പെടുത്തിയത്. ആരാണ് കൊല ചെയ്തതെന്നോ എന്തിനാണ് കൊലപാതകമെന്നോ വ്യക്തമായിട്ടില്ല. കൊല നടത്തിയവർ ഇപ്പോഴും ഒളിവിലാണ്. ഏഴു മുതിർന്നവരും ഒരു കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒഹായോയിലാണ് സംഭവം.

പൈക് കൗണ്ടി ഷെരിഫും ഒഹായോ അറ്റോർണി ജനറലും ഇക്കാര്യം സ്ഥിരീകരിച്ചു. അഞ്ചു മുതിർന്നവരും രണ്ടു കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. 3 വയസിൽ താലെ പ്രായമുള്ള മൂന്നു കുട്ടികൾ വെടിയേൽക്കാതെ രക്ഷപ്പെട്ടു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്നും കൊടുംകുറ്റവാളികളായി പരിഗണിക്കുമെന്നും കൗണ്ടി ഷെരിഫ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News