സ്‌നേഹം കൂടിയപ്പോൾ എയർഹോസ്റ്റസിനെ കോക്പിറ്റിൽ വിളിച്ചിരുത്തി വിമാനം പറത്തിയ പൈലറ്റിനെ സ്‌പൈസ് ജെറ്റ് പിരിച്ചുവിട്ടു; സഹപൈലറ്റിനെ കോക്പിറ്റിൽ നിന്ന് പുറത്താക്കി

ദില്ലി: സഹപൈലറ്റിനെ കോക്പിറ്റിൽ നിന്ന് പുറത്താക്കി എയർഹോസ്റ്റസിനെ കോക്പിറ്റിൽ വിളിച്ചിരുത്തി വിമാനം പറത്തിയ പൈലറ്റിനെ സ്‌പൈസ് ജെറ്റ് പിരിച്ചുവിട്ടു. അന്താരാഷ്ട്ര സർവീസ് നടത്തുന്ന സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനത്തിലാണ് കടുത്ത സുരക്ഷാവീഴ്ച അരങ്ങേറിയത്. ഫെബ്രുവരി 28ന് കൊൽക്കത്തയിൽ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനത്തിലെ മുഖ്യ പൈലറ്റാണ് എയർഹോസ്റ്റസിനോട് കോക്പിറ്റിലിരിക്കാൻ നിർബന്ധിച്ചത്. സഹപൈലറ്റിനെ കോക്പിറ്റിൽ നിന്നും പുറത്താക്കിയ ശേഷമായിരുന്നു എയർഹോസ്റ്റസിനെ കോക്പിറ്റിൽ ദീർഘനേരം ഇരുത്തിയത്.

രണ്ടുമാസം മുമ്പ് നടന്ന സംഭവം പൈലറ്റ് അനാവശ്യമായി എയർ ഹോസ്റ്റസിനോടു സംസാരിച്ചിരുന്നില്ലെങ്കിൽ ഇപ്പോഴും പുറത്തുവരില്ലായിരുന്നു. വിമാനത്തിലെ പ്രധാന എയർ ഹോസ്റ്റസിനെയാണ് പൈലറ്റ് കോക്പിറ്റിൽ തന്റെ അടുത്ത് ഇരുത്തിയത്. എയർഹോസ്റ്റസിനോട് പൈലറ്റ് ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതിയുണ്ട്. ബാങ്കോക്കിലേക്കുള്ള യാത്രയിലും തിരിച്ചും എയർഹോസ്റ്റസിനെ കോക്പിറ്റിൽ ഇരുത്തിയാണ് പൈലറ്റ് വിമാനം പറത്തിയത്. ഏറെനേരം എയർഹോസ്റ്റസ് കോക്പിറ്റിലായിരുന്നു. സാഹപൈലറ്റ് പുറത്തുമായിരുന്നു.

ലൈംഗികച്ചുവയോടെ പൈലറ്റ് സംസാരിച്ചെന്നു ചൂണ്ടിക്കാട്ടി എയർ ഹോസ്റ്റസ് ഏവിയേഷൻ ഡയറക്ടർ ജനറലിനു പരാതി നൽകിയിരുന്നു. പരാതിപ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെതിരെ നടപടിയെടുത്തതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. സംഭവം ഗൗരവമായി കാണുന്നതിനാലാണ് പുറത്താക്കിയതെന്ന് സ്‌പൈസ് ജെറ്റ് ചെയർമാൻ അജയ് സിംഗ് അറിയിച്ചു. സംഭവത്തിൽ പൈലറ്റിന്റെ ലൈസൻസ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here