കോഴിക്കോട്: മുഖ്യമന്ത്രിയാകാൻ തനിക്കു മോഹമുണ്ടെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് വിഎസ് അച്യുതാനന്ദൻ. അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്നു ചോദിച്ച് തന്നെ സമീപിച്ച മാധ്യമങ്ങളോട് അതൊക്കെ പാർട്ടി തീരുമാനിക്കും എന്നാണ് താൻ പറഞ്ഞത്. എന്നാൽ, അതിനു പകരം താൻ പറയാത്ത വാക്കുകൾ തന്റെ വായിലേക്ക് തിരുകുകയാണ് ചില മാധ്യങ്ങൾ ചെയ്തത്. മാധ്യമങ്ങളുടെ ഈ പ്രവർത്തി തെമ്മാടിത്തരമാണ്. അതിനെ അങ്ങനെ തന്നെ വിശേഷിപ്പിക്കാനെ തനിക്കു സാധിക്കൂ എന്നും വിഎസ് കോഴിക്കോട്ട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here