ഉമ്മൻചാണ്ടിയുടെ മദ്യനിരോധന വാഗ്ദാനം വെറും തട്ടിപ്പ്; കേരളത്തിൽ മദ്യനിരോധനം നടക്കില്ലെന്നും മദ്യവർജനമാണ് ആവശ്യമെന്നു പറയുന്നതും ഉമ്മൻചാണ്ടിതന്നെ; വീഡിയോ കാണാം

തിരുവനന്തപുരം: സംസ്ഥാനത്തു സമ്പൂർണ മദ്യനിരോധനം എന്നു നാഴികയ്ക്കു നാൽപതു വട്ടം ആണയിട്ടു പറയുന്ന ഉമ്മൻചാണ്ടി കേരളത്തെ വിദഗ്ധമായി പറ്റിക്കുന്നതിനു തെളിവ്. കേരളത്തിൽ മദ്യനിരോധനം പ്രായോഗികമല്ലെന്നറിയാവുന്നയാളാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്നു വ്യക്തമാകുന്ന വീഡിയോ വൈറലാകുന്നു. കേരളത്തിൽ മദ്യനിരോധനം പ്രാവർത്തികമല്ലെന്നും മദ്യവർജനമാണു വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നതാണ് വീഡിയോ.

മദ്യം അങ്ങു നിരോധിച്ചുകൂടെ എന്നു വേണമെങ്കിൽ ചോദിക്കാം. ഗവൺമെന്റിന് നല്ല വരുമാനം കിട്ടുന്ന മേഖലയാണ്. അതുകൊണ്ടാണു നിരോധിക്കാത്തതെന്നു പറയുന്നുണ്ട്. എന്നാൽ അതല്ല. ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമെന്നു വരെ കേരളത്തെ പറയാറുണ്ട്. അങ്ങനെ മദ്യാസക്തിയുള്ള സംസ്ഥാനത്തു പെട്ടെന്നു മദ്യം നിരോധിച്ചാൽ വ്യാജമദ്യം ഒഴുകും. അതുകൊണ്ട് മദ്യവർജനമാണ് നമുക്കാവശ്യം. മദ്യത്തെ എതിർക്കുന്നവരെല്ലാം സംഘടിതമായി പ്രചാരണം നടത്തി ആളുകളെ മദ്യ ഉപയോഗത്തിൽനിന്നു പിൻമാറാൻ പ്രേരിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

മദ്യനിരോധനം ലക്ഷ്യമിട്ടെന്നു പറഞ്ഞ് കൊണ്ടുവന്ന മദ്യനയം പൊളിയുന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് പുറത്തുവരുന്നത്. മദ്യനിരോധനം കേരളത്തിൽ സാധ്യമല്ലെന്നും മദ്യ വർജനമാണു വേണ്ടതെന്നും ഇടതുപക്ഷം പറയുമ്പോൾ അതിനെ പ്രതിരോധിക്കാനാണ് കേരളത്തിൽ മദ്യനിരോധനം നടപ്പാക്കുമെന്ന നടക്കാത്ത കാര്യം മുഖ്യമന്ത്രിയും യുഡിഎഫും വാഗ്ദാനം ചെയ്തത്. അതേസമയം, പുറത്തു മദ്യനിരോധനം എന്നു പറയുന്ന മുഖ്യമന്ത്രി നാളുകൾക്കു മുമ്പു മാത്രമാണ് കേരളത്തിൽ മദ്യനിരോധനം നടക്കാത്ത കാര്യമാണെന്നു വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News