ആൺസുഹൃത്തിനെച്ചൊല്ലി വിദ്യാർത്ഥിനികൾ തമ്മിൽ തർക്കം; പതിനാറുകാരി മരിച്ചു

വിൽമിംഗ്ടൺ: അമേരിക്കയിൽ ആൺസുഹൃത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തുക്കളായ വിദ്യാർത്ഥിനികൾ പതിനാറുകാരിയെ മർദിച്ചു കൊന്നു. സ്‌കൂളിലെ ബാത്ത്‌റൂമിലുണ്ടായ തർക്കത്തെ തുടർന്നാണ് എമി ജോയ്‌നർ എന്ന വിദ്യാർത്ഥിനി മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.15 നു വിൽമിംഗ്ടൺ ഡെലവെർ ഹവാർഡ് ഹൈസ്‌കൂളിലായിരുന്നു സംഭവം. ഒരു ആൺകുട്ടിയെ ചൊല്ലിയായിരുന്നു പെൺകുട്ടികൾ ഏറ്റുമുട്ടിയതെന്നാണ് റിപ്പോർട്ടുകൾ.

മരണമടഞ്ഞ എമി മറ്റൊരു പെൺകുട്ടിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഇതു സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. രണ്ടാമത്തെ പെൺകുട്ടിയും സുഹൃത്തുക്കളും ഒരുമിച്ച് എമിയെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ പെൺകുട്ടിയെ ഹെലികോപ്ടർ മാർഗം ഡുപോണ്ട് ആശുപത്രിയിൽ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News