സ്വന്തം നഗ്നതയും കങ്കണ ഹൃത്വികിനു അയച്ചു; ആറുമാസം കൊണ്ട് അയച്ചത് 3,000 ഇ-മെയിലുകൾ; കങ്കണ-ഹൃത്വിക് വിവാദത്തിലെ കാണാപ്പുറങ്ങൾ

മുംബൈ: ബോളിവുഡിൽ ഇന്നത്തെ ഏറ്റവും ചൂടേറിയ സംസാരവിഷയം ഏതാണെന്നു ചോദിച്ചാൽ ഒരുത്തരമേ ഉള്ളു. അത് ഹൃത്വിക് റോഷൻ-കങ്കണ റണാവത്ത് ഇ-മെയിൽ വിവാദമാണ്. നിഷേധിക്കുന്നതിനേക്കാൾ വേഗത്തിലും ആവേശത്തിലുമാണ് വിവാദം കൊഴുത്തു കൊണ്ടിരിക്കുന്നത്. കാര്യം എന്തായാലും കാട്ടുതീ പോലെ പടരുന്ന വിവാദം ഇപ്പോൾ വള്ളിക്കെട്ടായി മാറിയിരിക്കുന്നത് കങ്കണയ്ക്കു തന്നെയാണ്. അടിച്ച ഗോളെല്ലാം ഇപ്പോൾ കങ്കണയ്ക്കു നേരെ ബൂമറാംഗായി തിരിച്ചടിക്കുകയാണ്. കങ്കണ ഹൃത്വികിന് അയച്ചതെന്ന തരത്തിൽ പുറത്തുവന്ന ഇ-മെയിലുകളിൽ നിന്ന് ഒരു കാര്യം വ്യക്തം. കങ്കണയ്ക്ക ഹൃത്വികിനോട് വൺവേ പ്രേമം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ താരം മെനഞ്ഞ കഥകളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും മെയിലുകൾ വ്യക്തമായ സൂചന നൽകുന്നു.

പൊലീസ് നൽകുന്ന സൂചനയും ഇതുതന്നെയാണ്. ഇതുവരെ പുറത്തുവന്ന മെയിലുകളുടെ വിശദാംശങ്ങളിൽ നിന്നു വ്യക്തമാകുന്നത് ആറുമാസത്തിനിടയിൽ ഇരുവരും 3,000 മെയിലുകൾ അയച്ചിട്ടുണ്ടെന്നാണ്. മാത്രമല്ല സ്വന്തം നഗ്നദൃശ്യങ്ങൾ വരെ കങ്കണ ഹൃത്വികിന് അയച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഹൃത്വിക് പോലീസിന് സമർപ്പിച്ചതെന്ന് കരുതുന്ന ഇ മെയിലിന്റെ കോപ്പികളുടെ അടിസ്ഥാനത്തിലാണ് ഈ അനുമാനത്തിൽ പോലീസ് എത്തിയിരുന്നത്. ഒരു ദിവസം ആറ് മിനിറ്റിൽ ഒരെണ്ണം എന്ന ക്രമത്തിൽ പോലും കങ്കണ ഹൃത്വികിന് മെയിൽ അയയ്ക്കുകയുണ്ടായി.
നമ്മൾ ഒരുമിച്ച ശേഷം നിങ്ങൾക്കായി കാത്തിരിക്കുന്നത് ഇതാണ് എന്ന കുറിപ്പോടെയായിരുന്നു നഗ്‌നചിത്രം അയച്ചത്.

രാവിലെ എഴുന്നേൽക്കുമ്പോൾ ഗൂഗിളിൽ നിങ്ങളുടെ പുതിയ ചിത്രമോ, അഭിമുഖമോ വാർത്തയോ കണ്ടെത്താനാകുമോ എന്ന് പരിശോധിച്ചാണ് ദിവസം തുടങ്ങുന്നത്. എന്നെങ്കിലും ഇതിനു പകരം നിങ്ങളെ വിളിച്ചുണർത്തിക്കൊണ്ടോ നിങ്ങളുടെ സംസാരം കേട്ടുകൊണ്ടോ ദിവസം ആരംഭിക്കാമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. 2014 ഒക്‌ടോബർ 4 ന് അയച്ച മെയിലിലാണ് ഇതു കാണുന്നത്. തന്റെ കോളിന് മറുപടി പറയാത്തതെന്ത് എന്ന് 2014 സെപ്തംബർ 3 ന് അയച്ച മെയിലിൽ ചോദിക്കുന്നു. എന്താണ് സംസാരിക്കാത്തതെന്ന് ചോദിച്ചു കൊണ്ട് 2014 ആഗസ്റ്റ് 7 നും ഹൃത്വികിന് കങ്കണ മെയിൽ അയച്ചിട്ടുണ്ട്. ഈ ബന്ധം യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നതിൽ മാപ്പപേക്ഷിക്കുന്ന മറ്റൊരു മെയിലും ഉണ്ട്. ഇതെല്ലാം കങ്കണയ്ക്ക് ഹൃത്വികിനോടു ഉണ്ടായിരുന്ന വൺവേ പ്രേമമാണ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here