ഒമാനിൽ പുതിയ ആറ് ഇന്ത്യൻ സ്‌കൂളുകൾ കൂടി തുടങ്ങുന്നു; പുതിയ സ്‌കൂളുകൾ തുറക്കുമ്പോൾ ഷിഫ്റ്റ് അവസാനിക്കും

മസ്‌കറ്റ്: ഒമാനിൽ പുതിയ ആറ് ഇന്ത്യൻ സ്‌കൂളുകൾ ആരംഭിക്കുന്നു. അൽ അൻസാബ്, അമേററ്റ്, ബർഖ, ഡ്യൂഖം, സഹം, സിനാ എന്നിവിടങ്ങളിലാണ് പുതിയ സ്‌കൂളുകൾ ആരംഭിക്കുന്നത്. പുതിയ സ്‌കൂളുകൾ തുറക്കുന്നതോടെ നിലവിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ തുടരുന്ന ഇരട്ടഷിഫ്റ്റ് അവസാനിക്കും. നിലവിൽ വിവിധ ഇന്ത്യൻ സ്‌കൂളുകളിലായി മൂവായിരം കുട്ടികളാണ് വൈകുന്നേരത്തെ ഷിഫ്റ്റിൽ പഠിക്കുന്നത്. ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടറേറ്റ് ചെയർമാൻ വിൽസൺ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ അധ്യയന വർഷം ആദ്യപാദത്തിൽതന്നെ അൽ അൻസാബ് സ്‌കൂളിന്റെ നിർമാണം ആരംഭിക്കും. രണ്ടായിരം കുട്ടികൾക്കാണ് ഈ സ്‌കൂളിൽ പ്രവേശനം നൽകാമെന്നു കരുതുന്നത്. അമേററ്റിലും ബർഖയിലും സ്‌കൂൾ നിർമിക്കാൻ ധനസമാഹാരണത്തിനായി നിക്ഷേപകരെ തേടുകയാണ്. മറ്റിടങ്ങളിൽ എവിടെയാണ് സ്‌കൂൾ തുറക്കേണ്ടതെന്ന സാധ്യതാ പഠനം നടക്കുന്നു.

240 കുട്ടികൾ ഈ വർഷം മസ്‌കറ്റിലെ കിന്റർഗാർട്ടനിൽ പ്രവേശനം നേടും. ഗുബ്രയിൽ ഫീഡർ സ്‌കൂൾ തുറക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സ്‌കൂളുകൾ തുറക്കുന്നതോടെ മസ്‌കറ്റിലുള്ള ഇന്ത്യൻ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here