മുസ്ലിം എംഎൽഎയെ വേണമെന്നു പ്രസംഗിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരേ കേസ്; നടപടി യുവമോർച്ചയുടെ പരാതിയിൽ

കോഴിക്കോട്: മതസ്പർധ വളർത്തുന്നരീതിയിൽ പ്രസംഗിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരേ ക്രിമിനൽകേസ്. യുവമോർച്ചയുടെ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്ന് മുസ്ലിം എംഎൽഎ വേണമെന്നായിരുന്നു അബുവിന്റെ പ്രസംഗം. ബേപ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥി ആദം മുൽസി ജയിച്ചാൽ മുസ്ലിം എംഎൽഎയെ കിട്ടുമെന്നും മുസ്ലിം മേയർ തുടരുമെന്നുമായിരുന്നു അബു പറഞ്ഞത്.

ഒരു മുസ്ലിം സമുദായ നേതാവിനെ ഉദ്ധരിച്ചാണ് അബു പ്രസംഗിച്ചത്. കോഴിക്കോടിന് മുസ്ലിം എംഎൽഎയും മുസ്ലിം മേയറും വേണമെന്നാണ് മുസ്ലിം വിഭാഗക്കാർ ആഗ്രഹിക്കുന്നതെന്നായിരുന്നു അബുവിന്റെ പ്രസംഗത്തിന്റെ പൊരുൾ. പ്രംസഗം വൈറലായതിനെത്തുടർന്ന് യുവമോർച്ച പരാതി നൽകുകയായിരുന്നു. നല്ലളം പൊലീസാണ് അബുവിനെതിരേ കേസെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News