അയൽക്കാർ ദാഹിച്ചു വലയുമ്പോൾ വെള്ളം ധൂർത്തടിച്ച് ധോണി; സ്വിമ്മിംഗ് പൂളിൽ ദിവസവും ഉപയോഗിക്കുന്നത് 15,000 ലീറ്റർ വെള്ളം

ദില്ലി: കടുത്ത വരൾച്ചയിൽ അയൽക്കാർ ഒരിറ്റു ദാഹജലത്തിനായി വലയുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണി വെള്ളം ധൂർത്തടിച്ച് നടക്കുകയാണ്. ധോണിയുടെ റാഞ്ചിയിലെ വസതിയിസലെ സ്വിമ്മിംഗ് പൂളിൽ ദിവസേന ഒഴുക്കുന്നത് 15,000 ലീറ്റർ വെള്ളമാണെന്നാണ് ആരോപണം. ഝാർഖണ്ഡിൽ കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും നേരിടുമ്പോഴാണ് ധോണിയുടെ വെള്ളം ദുരുപയോഗം ചെയ്യൽ.

അയൽക്കാർ തന്നെയാണ് ധോണിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തങ്ങൾക്ക് നാല് കുഴൽകിണറുകൾ ഉണ്ട്. പക്ഷേ, ഒന്നിൽ പോലും ഒരിറ്റു വെള്ളമില്ല. എന്നാൽ, തൊട്ടടുത്ത് ധോണിയുടെ വസതിയിൽ വെള്ളം ദുരുപയോഗം ചെയ്യുകയാണ്. ആയിരക്കണക്കിന് ലീറ്റർ വെള്ളമാണ് ധോണി സ്വിമ്മിംഗ് പൂളിൽ ഒഴുക്കുന്നതെന്ന് ധോണിയുടെ അയൽവാസിയായ രാജു ശർമ്മ എന്നയാൾ പറയുന്നു.

അയ്യായിരത്തോളം ആളുകൾ വെള്ളമില്ലാതെ ഇവിടെമാത്രം കഷ്ടപ്പെടുന്നുണ്ട്. പക്ഷേ, അപ്പോഴും തൊട്ടടുത്ത് പരസ്യമായ കുടിവെള്ള ദുരുപയോഗം നടക്കുന്നു. എന്നാൽ ധോണിയുടെ ഉപദേഷ്ടാവ് വാർത്തകൾ നിഷേധിച്ചു. ധോണി സ്ഥലത്തുള്ളപ്പോൾ മാത്രമേ പൂൾ നിറയ്ക്കാറുള്ളുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News