അഞ്ചാലുംമൂട് നിന്നു രാജസ്ഥാൻ വഴി സൗദിവരെ…; ഭാവിക്ക് തണലേകാൻ മരങ്ങൾ നട്ട് പെരുമൺ തണലിന്റെ ഭൗമദിനാചരണം

പെരുമൺ: പൊള്ളുന്ന ചൂടിന് പരിഹാരം മണ്ണിന്റെ പച്ചപ്പ് വീണ്ടെടുക്കുക മാത്രമാണെന്ന സന്ദേശവുമായി ദേശമെങ്ങും മരം വച്ചുപിടിപ്പിച്ച് തണലിന്റെ ഭൗമദിനാചരണം.
വളരണം ഈ മരം
തുടരണം ഈ ഭൂമി
മഴു വെട്ടിയ തണൽ
വഴി കാട്ടാൻ തണൽ
മരം നടൂ
എല്ലാം ശരിയാകും
എന്ന സന്ദേശമുയർത്തിയാണ് അഞ്ചാലുംമൂട് മുതൽ സൗദി അറേബ്യയിൽ വരെയുള്ള തണൽ അംഗങ്ങൾ മരങ്ങൾ വച്ചുപിടിപ്പിച്ചത്.

അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ, വെള്ളിമണിൽ, ചെമ്മക്കാട്ട്, പെരുമൺ സ്‌കൂൾ, അംഗനവാടി, വീടുകൾ, രാജസ്ഥാനിലെ ആൾവർ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് മരത്തൈകൾ വച്ചത്. ആൾവറിൽ തണൽ നിർവാഹക സമിതി അംഗം പിഎസ് അജയ കുമാറിന്റെ നേതൃത്വത്തിൽ അമ്പതിലേറെ വൃക്ഷത്തൈകൾ നട്ടു. സൗദിയിൽ തണൽ അംഗം ആൽബൻ തൈ നട്ടു പങ്കാളിയായി. ബിഎസ്എഫിൽ അംഗമായ ബിജു ശങ്കറും തണൽ അംഗം ദേവനന്ദയും ഭൗമദിനത്തിൽ വന്ന തങ്ങളുടെ പിറന്നാളും മരം നട്ടാണ് ആചരിച്ചത്.
തണലിന്റെ ഭൗമദിന ചിത്രങ്ങൾ കാണാം.

 

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News