കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ജോര്‍ജ്ജ് ക്ലൂണിയാണെന്ന് നയന്‍താര; സത്യസന്ധരായ പുരുഷന്‍മാരെ കണ്ടെത്തുക പ്രയാസം

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ഹോളിവുഡ് നടന്‍ ജോര്‍ജ്ജ് ക്ലൂണിയാണെന്ന് തെന്നിന്ത്യന്‍ താരം നയന്‍താര. സത്യസന്ധമായിരിക്കുക എന്നതാണ് ഒരു ആണിന്റെ ആകര്‍ഷണം. പക്ഷെ അത്തരത്തിലുള്ളവരെ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ജോര്‍ജ്ജ് ക്ലൂണിയാണെന്നും നയന്‍താര പറഞ്ഞു. ചെന്നൈ ടൈംസിന്റെ 2015ലെ ഏറ്റവും ആകര്‍ഷണമുള്ള വനിതയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍സ് ഇക്കാര്യം പറഞ്ഞത്.

12 വര്‍ഷമായി സിനിമരംഗത്ത് തുടരുന്ന താന്‍, വിശ്വാസവും, കഠിനാധ്വാനവും കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നതെന്നും നയന്‍താര പറയുന്നു. തന്റെ വിവാഹസ്വപ്‌നങ്ങളെ കുറിച്ചും നയന്‍താര അഭിമുഖത്തില്‍ പറയുന്നു. ഒരു കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും വിവാഹത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും നയന്‍താര പറഞ്ഞു. ഒരിക്കല്‍ വിവാഹം ഉണ്ടാവുമെന്നും എന്നാല്‍ അത് എപ്പോള്‍ നടക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും നയന്‍സ് അഭിമുഖം പറയുന്നു.

ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും നയന്‍സ് പറഞ്ഞു. അത്തരമൊരു കഥയുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. അവധിക്കാല വിനോദങ്ങളെക്കുറിച്ചും താരം പറയുന്നു. ഷൂട്ടിംഗ് തിരക്കുകളില്‍ ഇടവേള ലഭിക്കുന്നത് കുറവാണ്. എപ്പോഴും ആ തിരക്കില്‍ നില്‍ക്കാനാണ് ഇഷ്ടം. അങ്ങനെ ഒരു അവധി കിട്ടുകയാണെങ്കില്‍ വീട്ടില്‍ പോയി അമ്മയെയും അച്ഛനെയുമൊക്കെ കാണും. അല്ലെങ്കില്‍ ദുബായില്‍ ഏട്ടന്റെ കുടുംബത്തിനുമൊപ്പം ചിലവഴിക്കുമെന്നും നയന്‍സ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News