താനൂരിൽ സിപിഐഎം പ്രവർത്തകനെ മുസ്ലിം ലീഗുകാർ വെട്ടി; പരാജയഭീതിയിൽ സിപിഐഎമ്മുകാർക്കു നേരേ ലീഗുകാർ അക്രമമഴിച്ചുവിടുന്നു

താനൂർ: താനൂരിൽ പരാജയഭീതി പൂണ്ട മുസ്ലിം ലീഗ് പ്രവർത്തകർ സിപിഐഎമ്മുകാർക്കു നേരേ നടത്തുന്ന അക്രമങ്ങൾ തുടരുന്നു. സിപിഐഎം പ്രവർത്തകനെ മുസ്ലിം ലീഗ് പ്രവർത്തകർ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ചു.താനൂർ ഫക്കീർപള്ളി കിഴക്കേമഠത്തിൽ സിദ്ധിഖിനെയാണ് ലീഗ് പ്രവർത്തകർ വെട്ടിയത്. ഉച്ചയക്കു രണ്ടു മണിയോടെയായിരുന്നു സംഭവം.

കഴിഞ്ഞദിവസങ്ങളിലും സിപിഐഎം പ്രവർത്തകർക്കു നേരേ ലീഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടിരുന്നു. സ്ഥാനാർഥി വി അബ്ദുറഹിമാനു നേരെ വരെ ആക്രമണം നടത്തിയ ലീഗുകാർ സ്ഥലത്തെ സിപിഐഎം പ്രവർത്തകരെ അകാരണമായി അക്രമിക്കുകയാണെന്നാണ് ആരോപണം. പരുക്കേറ്റ സിദ്ധിഖിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News