കുമ്പളയില്‍ ബസ് യാത്രക്കിടയില്‍ പരിചയപ്പെട്ട 17കാരന്റെ കൂടെ പത്താംക്ലാസുകാരി ഒളിച്ചോടി; പരാതിയെ തുടര്‍ന്ന് ഇരുവരെയും പിടികൂടിയത് കാട്ടില്‍ നിന്ന്

കുമ്പള: ബസ് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട് പ്രണയത്തിലായ 17കാരന്റെ കൂടെ പത്താംക്ലാസുകാരി പെണ്‍കുട്ടി ഒളിച്ചോടി. ഉപ്പള സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് വിടഌസ്വദേശിയായ കൗമാരക്കാരന്റെ കൂടെ ഒളിച്ചോടിയത്.

വീട്ടില്‍ നിന്നിറങ്ങി വന്ന പെണ്‍കുട്ടിയേയും കൊണ്ട് 17കാരന്‍ ആദ്യം സ്വന്തം വീട്ടില്‍ എത്തിയെങ്കിലും പിതാവ് വീട്ടില്‍ കേറാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും സമീപത്തുള്ള കാട്ടിലേക്ക് ഒളിച്ചോടുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി.

പരാതി നല്‍കിയ വിവരം അറിഞ്ഞ കാമുകന്റെ പിതാവ് നടത്തിയ തിരച്ചിലിലാണ് കമിതാക്കളെ കാട്ടില്‍ നിന്നു പിടികൂടിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കമിതാക്കളെ താക്കീത് ചെയ്ത ശേഷം പൊലീസ് വീട്ടുകാരോടൊപ്പം വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News