സൗബിന്റെ ‘പറവ’യിലേക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആവശ്യമുണ്ട്; 18-26നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം

Soubin-Shahir
യുവതാരം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ‘പറവ’ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നു. 18-26നും ഇടയില്‍ പ്രായമുള്ള ആണ്‍, പെണ്‍ അഭിനേതാക്കളെയാണ് ആവശ്യമെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. താത്പര്യമുള്ളവര്‍ തങ്ങളുടെ ചിത്രങ്ങളുടെ വീഡിയോകളും paravamovie@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

ചിത്രത്തിന്റെ കഥയും സൗബിന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും പുതുമുഖങ്ങളാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ദിഖിന്റെ ക്രോണിക് ബാച്ചിലറില്‍ സഹസംവിധായകനാണ് സൗബിന്‍ സിനിമാജീവിതം ആരംഭിച്ചത്. മുന്‍നിര സംവിധായകരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സൗബിന്‍ അഭിനയിച്ച സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നയും റസൂലുമാണ് ആദ്യ ചിത്രം. പ്രേമം, മഹേഷിന്റെ പ്രതികാരം, ഡാര്‍വിന്റെ പരിണാമം, കലി എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രാജീവ് രവി- ദുല്‍ഖര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കമ്മട്ടിപ്പാടവും വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മുദ്ദുഗൗവുമാണ് സൗബിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News