കൊച്ചി: വിവാദങ്ങള്‍ക്കിടയിലും സിനിമകളുടെ ചിത്രീകരണതിരക്കുകളിലാണ് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന വയ്യാവേലി സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സരിത എത്തുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഒരു കേസിലെ പ്രതിയെ കണ്ടെത്തുന്ന സംഘത്തിലെ വനിതാ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷമാണ് സരിത കൈക്കാര്യം ചെയ്യുന്നത്.
വിവി സന്തോഷ് എന്ന പുതുമുഖമാണ് സിനിമ സംവിധാനം ചെയ്യുന്നത്. തിരക്കഥയും നിര്‍മാണവും നിര്‍വഹിക്കുന്നത് അശോക് നായര്‍. ചിത്രത്തിലെ ‘വയ്യാവേലി വയ്യാവേലി’ എന്നു തുടങ്ങുന്ന ഗാനമുള്‍പ്പെടെയുള്ള പ്രൊമോഷന് വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. കൗബോയ് തൊപ്പിയും ജീന്‍ ടോപ്പും ധരിച്ച് മോഡേണ്‍ വേഷത്തിലും സാരിയിലുമാണ് സരിത പ്രത്യക്ഷപ്പെടുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here