ഹേമാ മാലിനിക്കും ഭൂമിദാനം; 70 കോടി രൂപയുടെ ഭൂമി നല്‍കിയത് 1.75 ലക്ഷം രൂപയ്ക്ക്; വിവരാവകാശരേഖകള്‍ പുറത്ത്

മുംബൈ: ബോളിവുഡ് നടിയും എംപിയുമായ ഹേമാ മാലിനിക്ക് കോടികളുടെ ഭൂമി മഹാരാഷ്ട്രാ സര്‍ക്കാര്‍ നല്‍കിയത് ചുളുവിലയ്ക്ക്. 70 കോടി രൂപയുടെ ഭൂമി വെറും 1.75 ലക്ഷം രൂപയ്ക്കാണ് സര്‍ക്കാര്‍ ഹേമാ മാലിനിയുടെ നൃത്ത അക്കാദമിക്ക് നല്‍കിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗാല്‍ഗാലിയാണ് ഇതു സംബന്ധിച്ച രേഖകള്‍ സ്വന്തമാക്കിയത്. മുംബൈയിലെ അന്ധേരി ഒഷിവാരയില്‍ 2,000 ച.മീറ്റര്‍ ഭൂമി ഒരു ച.മീറ്ററിന് 87.50 രൂപയ്ക്ക് നല്‍കിയതായി രേഖകള്‍ പറയുന്നു. ഏകദേശം 70 കോടി രൂപ വിലവരുന്ന സ്ഥലമാണിത്.

നേരത്തെ ഹേമാ മാലിനിക്ക് ഈ സ്ഥലം ഒരു ച.മീറ്ററിന് 35 രൂപയ്ക്ക് നല്‍കിയതു വിവാദമായിരുന്നു. വിവാദമായതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഭൂമിദാനം പുനപരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News