ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ; 75 മുതല്‍ 81 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന് ഫലങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 മുതല്‍ 81 വരെ സീറ്റുകള്‍ വിജയിച്ച് എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ ഫലം. 40ശതമാനം വോട്ട് എല്‍ഡിഎഫ് നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസും സീഫോറും ചേര്‍ന്ന് നടത്തിയ സര്‍വേ പറയുന്നു.

സംസ്ഥാനത്ത് യുഡിഎഫ് ഭരണതുടര്‍ച്ചയുണ്ടാവില്ല. 37ശതമാനം വോട്ടുനേടി 56 മുതല്‍ 62 വരെ സീറ്റുകളില്‍ യുഡിഎഫും 18ശതമാനം വോട്ടുനേടി മൂന്നു മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വേഫലങ്ങളില്‍ പറയുന്നു.

41ശതമാനം വോട്ടു നേടുന്ന ഇടതുമുന്നണി 77 മുതല്‍ 82 സീറ്റുവരെ നേടി അധികാരത്തിലെത്തുമെന്നായിരുന്നു ആദ്യ സര്‍വ്വേ ഫലം. യുഡിഎഫിന് 37 ശതമാനം വോട്ടോടെ 55 മുതല്‍ 60 സീറ്റും, 18 ശതമാനം വോട്ട് നേടുന്ന എന്‍ഡിഎയ്ക്ക് മൂന്നിനും അഞ്ചിനുമിടയില്‍ സീറ്റും ലഭിക്കുമെന്ന് സര്‍വ്വേ പ്രവചിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here