ഈസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം; സൃഷ്ടികള്‍ ക്ഷണിച്ചു; മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ സമ്മാനം

ഈസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം 2016ന് സൃഷ്ടികള്‍ ക്ഷണിച്ചു. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. നടന്‍/നടി, സംവിധായകന്‍, ചിത്രസംയോജകന്‍, തിരക്കഥ, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഓഡിയന്‍സ് പോളിംഗിലൂടെയായിരിക്കും ജനപ്രിയ ചിത്രം തെരഞ്ഞെടുക്കുക.

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഹ്രസ്വചിത്ര പുരസ്‌കാരത്തില്‍ ഫോക്കസ് കാറ്റഗറി വിഭാഗമായി ഇത്തവണ ട്രാന്‍സ്‌ജെന്റര്‍ പ്രമേയമുള്ള ചിത്രങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളെ സമര്‍ഥമായി കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് ഋതുപര്‍ണഘോഷിന്റെ സ്മരണാര്‍ഥമുള്ള ഫോക്കസ് പുരസ്‌കാരം നല്‍കും. 15,000 രൂപയാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരതുക

ഓണ്‍ലൈന്‍ വഴിയാണ് സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടത്. www.easternchemmeen.com എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോമുകള്‍ ലഭ്യമാണ്. ഒരു സൃഷ്ടിക്ക് 1000 രൂപ വീതം പ്രവേശന ഫീസ് നല്‍കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ഒന്‍പത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News