മലപ്പുറത്ത് റോഡരികിൽ സംസാരിച്ചിരുന്നവർക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; 3 യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

മലപ്പുറം: വളാഞ്ചേരിയിൽ റോഡരികിൽ നിൽക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്നു പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. വളാഞ്ചേരിക്കടുത്ത് കോട്ടപ്പുറത്താണ് അപകടം ഉണ്ടായത്. ചരക്കുലോറി ഇടിച്ചാണ് അപകടം. വളാഞ്ചേരി സ്വദേശികളായ റംസീഖ്, ഫാസിൽ, നൗഷാദ് എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് സാരമായി പരുക്കേറ്റു.

റോഡരികിൽ സംസാരിച്ചു നിൽക്കുകയായിരുന്നു മരിച്ച മൂന്നു പേരും. ഇതിനിടെ ലോറി ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നു പേരും തൽക്ഷണം മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here