മുഹമ്മദ് റിയാസിനോടു പാകിസ്താനിലേക്ക് പോകാൻ പറഞ്ഞവർ ആ മോഹം മനസിൽ വച്ചാൽ മതിയെന്ന് വിഎസ്; ആര് ആരെ കെട്ടുകെട്ടിക്കുമെന്നു കാണാമെന്നും വിഎസ്; വീഡിയോ

കോഴിക്കോട്: ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനോടു പാകിസ്താനിലേക്ക് പോകാൻ പറഞ്ഞവർക്ക് വിഎസ് അച്യുതാനന്റെ മറുപടി. ആ മോഹം മനസിൽ വച്ചാൽ മതിയെന്ന് വിഎസ് പറഞ്ഞു. ആര് ആരെയാണ് കെട്ടുകെട്ടിക്കാൻ പോകുന്നതെന്നു കാത്തിരുന്നു കാണാമെന്നും വിഎസ് പറഞ്ഞു. കോഴിക്കോട്ട് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിഎസ്. കഴിഞ്ഞ ദിവസം ഒരു ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് റിയാസിനോടു സംഘപരിവാറുകാർ പാകിസ്താനിലേക്ക് പോടാ എന്നു ആക്രോശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News