വാഷിംഗ്ടൺ മെട്രോ സ്‌റ്റേഷനിൽ സ്‌ഫോടനവും തീപിടുത്തവും; നിരവധി യാത്രക്കാർക്ക് പരുക്ക്; ആളുകളെ ഒഴിപ്പിച്ചു

വാഷിംഗ്ടൺ: വാഷിംഗ്ടണിലെ മെട്രോ സ്‌റ്റേഷനിൽ സ്‌ഫോടനവും തീപിടുത്തവും ഉണ്ടായി. യാത്രക്കാർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റു. വാഷിംഗ്ടണിലെ ടെൻലിടൗൺ മെട്രോ സ്‌റ്റേഷനിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് ആളുകളെ സ്റ്റേഷനിൽ നിന്ന് ഒഴിപ്പിച്ചു. ഒന്നിലധികം തവണ സ്‌ഫോടനശബ്ദം കേട്ടതായി യാത്രക്കാർ അറിയിച്ചു. നിരവധി അഗ്നിശമന സേനാ വാഹനങ്ങൾ എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്‌ഫോടനവും തൊട്ടുപുറകെ കനത്ത പുകപടലങ്ങൾ ഉയരുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മെക്കാനിക്കൽ റൂമിലുണ്ടായ തകരാറാണ് സ്‌ഫോടനത്തിനും തീപിടുത്തത്തിനും ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ഒരു ഇൻസുലേറ്ററിനാണ് തീപിടിച്ചത്. ഇവിടെ കനത്ത പുകപടലങ്ങൾ തളംകെട്ടി നിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News