അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ഉത്തര കൊറിയ; ശത്രുക്കളെ ഇല്ലാതാക്കാനുള്ള കഴിവു വർധിച്ചതായി മുന്നറിയിപ്പ്

സിയോൾ: സമുദ്രാന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം അന്തർവാഹിനി ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായാണ് ഉത്തര കൊറിയൻ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചത്. എന്നാൽ, തുടക്കത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചില്ലെങ്കിലും പിന്നീട് ദക്ഷിണ കൊറിയയും ഇക്കാര്യം സ്ഥിരീകരിച്ചു. ശത്രുക്കളെ ഇല്ലാതാക്കാനുള്ള കഴിവു വർധിപ്പിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു. അന്തർവാഹിനിയിൽ നിന്ന് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെങ്കിൽ അത് ഗൗരവമായാണ് ലോകരാഷ്ട്രങ്ങൾ കാണുന്നത്.

തുടക്കത്തിൽ ബാലിസ്റ്റിക് മിസൈൽ പോലൊരു വസ്തു ഉത്തര കൊറിയൻ തീരത്തെ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്നതു കണ്ടതായാണ് ആദ്യം ദക്ഷിണ കൊറിയ പറഞ്ഞിരുന്നത്. ഇത് ഏതാണ്ട് 30 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി ദക്ഷിണ കൊറിയ പറഞ്ഞു. ഒരു അന്തർവാഹിനി ബാലിസ്റ്റിക് മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്റർ വരെയാണ്.

അന്തർവാഹിനി ബാലിസ്റ്റിക് മിസൈലിന്റെ പ്രത്യേകത അതു മറ്റുള്ളവർക്ക് കണ്ടെത്താൻ പ്രയാസമാണെന്നാണ് പറയുന്നത്. മിസൈൽ വിക്ഷേപിക്കുന്നതിനു തൊട്ടുമുമ്പ് ശത്രു രാജ്യങ്ങളെ ഇല്ലാതാക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചു. എന്നാൽ, സൗത്ത് കൊറിയൻ വിദഗ്ധർ പറഞ്ഞത് ഉത്തരകൊറിയ ഇത്തരം പരീക്ഷണങ്ങൾ നടത്താൻ സാധ്യതയില്ലെന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News