കൊച്ചി: നടൻ ജയസൂര്യയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായി. സിദ്ധിഖ്-ലാൽ ചിത്രം ചെയ്യുക എന്ന ആഗ്രഹമാണ് ജയസൂര്യക്ക് സഫലമാകുന്നത്. സിദ്ധിഖ് ആദ്യമായി നിർമിക്കുന്ന അടുത്ത ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. സിദ്ധിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ഈ ചിത്രത്തിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ട് തൊട്ടുപിന്നാലെയാണ് ലാൽ വിളിച്ച് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചത്. അങ്ങനെ ഏറെക്കാലമായുള്ള ആഗ്രഹം ഒരേദിവസം തന്നെ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജയസൂര്യ.
ദിലീപ് കേന്ദ്രകഥാപാത്രമായ കിംഗ് ലയറിനു ശേഷം സിദ്ധിഖ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജയസൂര്യ നായകനാകുന്നത്. സിദ്ധിഖ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അദ്ദേഹം തന്നെ. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എസ് ടാക്കീസ് എന്ന സിദ്ധിഖിന്റെ നിർമാണ കമ്പനിയിൽ നിന്നുള്ള ആദ്യത്തെ ചിത്രമായിരിക്കും ഇത്. ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് പ്രമുഖ തിരക്കഥാകൃത്തായ സച്ചിയാണ്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post