ദില്ലി: അലിഗഡ് മുസ്ലിം സർവകലാശാലയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷം ശാന്തമാക്കാൻ എത്തിയ പൊലീസ് നടത്തിയ വെടിവയ്പിൽ ഒരു വിദ്യാർഥി മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സർവകലാശാലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സർവലാശാലയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ വിദ്യാർഥികൾ വൻ നാശനഷ്ടങ്ങൾ വരുത്തിയതായാണ് റിപ്പോർട്ട്. സർവകലാശാലാ പ്രോക്ടറുടെ ഓഫീസിന് ഒരു സംഘം വിദ്യാർഥികൾ തീവച്ചു. കാമ്പസിൽ വൻപൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കാമ്പസിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ വിദ്യാർഥികൾ കത്തിച്ചതായാണു റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here