തിരൂരിൽ കടൽ കാണാൻ പോയ യുവതിയെ സദാചാരഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ബന്ധുവായ ഡ്രൈവറെയും കുട്ടികളെയും ഭീഷണിപ്പെടുത്തി

തിരൂർ: ബന്ധുവിനും മക്കൾക്കുമൊപ്പം ഓട്ടോറിക്ഷയിൽ കടൽ കാണാൻ പോയ യുവതിയെ സദാചാര ഗുണ്ട ചമഞ്ഞ് പീഡിപ്പിച്ചതായി പരാതി. തിരൂർ വാക്കാട് കടപ്പുറത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കൂടെയുണ്ടായിരുന്ന ബന്ധുവായ ഓട്ടോ ഡ്രൈവറെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ എടുത്തെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല.

കടൽ കാണാനെത്തിയ യുവതിയെയും ബന്ധുവിനെയും സദാചാരഗുണ്ട ചമഞ്ഞെത്തിയ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുടെയും ബന്ധുവിന്റെയും ഫോണുകളും ഇയാൾ പിടിച്ചെടുത്തു. യുവാവിന് പ്രതിയെ തടയാനും സാധിച്ചില്ല. തുടർന്ന് യുവതിയെ തനിച്ച് ഓട്ടോയിൽ ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം വിജനമായ സ്ഥലത്തുവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ മൊബൈലിൽ നിന്ന് പ്രതി അയാളുടെ ഫോണിലേക്ക് നമ്പർ അറിയാൻ വിളിച്ചിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
യുവതി വീട്ടിലെത്തി സംഭവം പറഞ്ഞതോടെയാണ് പ്രശ്‌നം പുറത്തറിഞ്ഞത്. ഉടൻ തിരൂർ പൊലീസിൽ പരാതിനൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News