ആസിഫലി ചിത്രം ‘അവരുടെ രാവുകളു’ടെ നിർമാതാവ് ആത്മഹത്യ ചെയ്തു; മരിച്ചത് കൊല്ലം സ്വദേശി അജയകൃഷ്ണൻ

കൊല്ലം: ആസിഫലി നായകനായി ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങിയവർ അഭിനയിക്കുന്ന അവരുടെ രാവുകൾ എന്ന ചിത്രത്തിന്റെ നിർമാതാവ് ആത്മഹത്യ ചെയ്തു. കൊല്ലം തിരുമുല്ലവാരം സ്വദേശി അജയകൃഷ്ണൻ ആണ് ആത്മഹത്യ ചെയ്തത്. അവരുടെ രാവുകളുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് നിർമാതാവിന്റെ മരണം. ചിത്രം വിജയിക്കുമോ എന്ന ആശങ്ക മൂലമാണ് ആത്മഹത്യയെന്നാണ് സൂചന.

ഇന്നു രാവിലെയാണ് സംഭവം. ഇന്നലെ പിതാവിനെ സിനിമയിലെ എഡിറ്റിംഗ് പൂർത്തിയാകാത്ത ദൃശ്യങൾ കാട്ടുകയും സിനിമ വിജയിക്കുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്നതായി ഡിവിഷൻ കൗൺസിലർ സുരേഷ് പറഞ്ഞു. സംഭവമറിഞ്ഞ് സുഹൃത്തുക്കളും ആരാധകരും മോർച്ചറിയിൽ അജയകൃഷ്ണന്റെ മൃതദേഹം കാണാനെത്തിയിരുന്നു. നിരവധി സിനിമകളിൽ ചെറിയവേഷങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയൽ നടനായാണ് അജയകൃഷ്ണൻ അറിയപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News