ഓൺലൈൻ ഐപിഎൽ വാതുവയ്പ്; കോഴിക്കോട് നാലു പേർ പിടിയിൽ; ഒരു പന്തിന് പന്തയം 10000 രൂപ മുതൽ 80000 വരെ; വാഹനങ്ങളും സ്മാർട്‌ഫോണുകളും പിടിച്ചെടുത്തു

കോഴിക്കോട്: ഐപിഎൽ മത്സരം ഓൺലൈനിൽ വാതുവച്ച സംഘം കോഴിക്കോട് അറസ്റ്റിൽ. സെയിൽസ് ടാക്‌സ് ഓഫീസിനു സമീപത്തെ ഒരു ഹോട്ടലിൽനിന്നാണ് സംഘം പിടിയിലായത്. ഇവരെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. പന്തിന് അടിസ്ഥാന നിരക്ക് പതിനായിരം രൂപ വച്ചായിരുന്നു പന്തയം. വാതുവയ്പുമായി കളിക്കാർക്കാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ഇന്നലെ വൈകിട്ട് മത്സരം നടക്കുമ്പോഴായിരുന്നു അറസ്റ്റ്. പതിനായിരം രൂപ ഒരു പന്തിന് അടിസ്ഥാന നിരക്ക് ഈടാക്കി നടത്തിയ വാതുവയ്പ് എൺപതിനായിരം രൂപവരെ ഉയർന്നിരുന്നു. മിക്ക പന്തുകളും പതിനായിരം രൂപയ്ക്കായിരുന്നു പന്തയത്തിനു വച്ചിരുന്നത്. തൊട്ടടുത്ത പന്തിൽ എന്തായിരിക്കും സംഭവിക്കുക എന്നതായിരുന്നു പന്തയം. ഫോണിലൂടെയും ഇ മെയിലിലൂടെയുമായിരുന്നു വാതുവയ്പ്.

ഇന്നലെ രാത്രി അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തതിൽനിന്നു പണം വച്ചുള്ള പന്തയം മാത്രമാണിതെന്നാണു പൊലീസ് പറയുന്നത്. അതേസമയം, കൂടുതൽ അന്വേഷണം നടത്താതെ പിടിയിലായവരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതിനെതിരേ വിമർശനം ഉയർന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News