റൂം മാറിക്കിടന്നാൽ ഉറക്കം വരാതിരിക്കാൻ കാരണം എന്താണെന്നറിയാമോ? ഇവിടെയുണ്ട് കാരണങ്ങൾ

പലരിലും കണ്ടുവരുന്ന ഒരു പൊതുസ്വഭാവം ആണിത്. സ്ഥിരമായി കിടക്കുന്ന റൂമിൽ നിന്നു മാറി മറ്റൊരു പുതിയ മുറിയിൽ കിടന്നാൽ പിന്നെ അന്നത്തെ ഉറക്കം ഗോവിന്ദ. പിന്നെ അന്ന് ഉറക്കം നോക്കേണ്ട കാര്യമില്ല. എന്നാൽ, ഇതിനു കാരണം എന്താണെന്ന് അറിയാമോ? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴിതാ വിദഗ്ധർ കണ്ടെത്തിയിരിക്കുന്നു എന്തുകൊണ്ട് റൂമും കിടക്കയും മാറിക്കിടന്നാൽ ഉറക്കം വരുന്നില്ല എന്നതിനു കാരണം.

ഈ ‘ആദ്യരാത്രി’ എഫക്ടിനു കാരണം ഈ അവസരങ്ങളിൽ തലച്ചോർ പൂർണമായും വിശ്രമിക്കുന്നില്ല എന്നതാണെന്നു വിദഗ്ധർ വെളിപ്പെടുത്തുന്നു. പുതിയ സാഹചര്യങ്ങളിലേക്കും പുതിയ റൂമുകളിലേക്കും എത്തിപ്പെടുമ്പോൾ തലച്ചോർ വിശ്രമിക്കുന്നതിനു മടി കാണിക്കുന്നു. ആകെ 35 പേരെ പരിശോധിച്ചതിൽ പകുതിയിൽ അധികം പേരുടെയും തലച്ചോർ ഇത്തരം സന്ദർഭങ്ങളിൽ അലർട്ട് ആയിരിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി.

ഇത്തരം സന്ദർഭങ്ങളിൽ തലച്ചോറിന്റെ ഒരുവശം ഉറങ്ങുന്നതു പോലെ ഗാഢമായി മറുവശം ഉറങ്ങുന്നില്ലെന്ന് സറേ സർവകലാശാലയിലെ സ്ലീപ് സെന്റർ ഡയറക്ടർ ഡെർക് യാൻ ഡിക്ജ് പറയുന്നു. ആദ്യത്തെ ദിവസം പുതിയ സ്ഥലം സുരക്ഷിതമായി ഉറങ്ങാൻ പറ്റിയ സ്ഥലമാണെന്ന് ഉപബോധ മനസ്സു കണ്ടെത്തിയാൽ അടുത്ത ദിവസം മുതൽ ഉറക്കം സുഗമമായിരിക്കും എന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. സുരക്ഷിതമായി ഉറങ്ങാൻ പറ്റുന്ന റൂം ആണെന്നു മനസ്സിലാക്കാൻ തലച്ചോറിനു പറ്റാത്തിടത്തോളം മുറിയിലെ അസാധാരണ വസ്തുക്കൾക്കായി തലച്ചോർ അന്വേഷണം തുടങ്ങും. അങ്ങനെ ഉറക്കവും നഷ്ടപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News