കനയ്യകുമാറിനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമം; യാത്രക്കാരൻ കനയ്യയുടെ കഴുത്തുഞരിച്ചു; സംഭവം മുംബൈ-പുനെ വിമാനത്തിൽ

മുംബൈ: ജഹവർലാൽ നെഹ്‌റു സർവകലാശാലാ വിദ്യാർഥി യൂണിയൻ അധ്യക്ഷൻ കനയ്യകുമാറിനെ വിമാനത്തിലുള്ളിൽ വധിക്കാൻ ശ്രമം. മുംബൈയിൽനിന്നു പുനെയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. മുംബൈയിൽനിന്നു പുനെയിലേക്കുള്ള വിമാനത്തിൽ കയറിയ ഉടനെയായിരുന്നു സംഭവം.

കനയ്യയെ കണ്ടയുടൻ യാത്രക്കാരൻ കഴുത്തു ഞെരിക്കുകയായിരുന്നു. വിമാനജീവനക്കാരും മറ്റു യാത്രക്കാരും ചേർന്നു പിടിച്ചുമാറ്റുകയായിരുന്നു. ഇരുവരെയും സിഐഎസ്എഫ് വിമാനത്തിൽനിന്നു പുറത്തിറക്കി. കനയ്യയെ ആക്രമിച്ചയാളെ സിഐഎസ്എഫ് കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്.

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് കനയ്യകുമാർ മുംബൈയിലെത്തിയത്. പരിപാടിയിൽ പ്രകോപനപരമായി പ്രസംഗിക്കരുതെന്നു കനയ്യക്കു പുനെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. കനയ്യ എത്തുന്നതു പരിഗണിച്ചു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ കനത്ത പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കനയ്യകുമാറിനെ വധിക്കുന്നവർക്കു നേരത്തേ സംഘപരിവാർ, തീവ്ര ഹിന്ദു സംഘനകൾ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News