നടി ഭാമയ്ക്ക് ആവശ്യപ്പെട്ട പ്രതിഫലം നൽകിയില്ല; ഇടനിലക്കാരൻ പറ്റിച്ചതിനെത്തുടർന്ന് കടയുദ്ഘാടനത്തിനെത്തിയ നടി പിണങ്ങിപ്പോയി; നാട്ടുകാർ തടഞ്ഞു

മൂവാറ്റുപുഴ: പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാർ തടഞ്ഞു വേദിയിലെത്തിച്ചു. മൂവാറ്റുപുഴയിലാണു സംഭവം. പി.ഒ ജങ്ഷനിൽ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈൽ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ നടിയാണ് ചടങ്ങിന് തൊട്ടുമുമ്പ് പ്രതിഫലത്തിന്റെ പേരിൽ പിണങ്ങിയത്. മാധ്യമം ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഒരു ലക്ഷം രൂപയ്ക്കായിരുന്നു നടിയുമായി ടെക്‌സറ്റൈൽ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ ധാരണയായിരുന്നത്. മുൻകൂറായി അമ്പതിനായിരം രൂപ നൽകിയിരുന്നു. ഉദ്ഘാടന സമയമായപ്പോൾ കാറിലെത്തിയ നടി രണ്ടു ലക്ഷം രൂപ വേണമെന്നു പറയുകയായിരുന്നെന്നാണു വിവരം. ഈ തുക കൊടുക്കാതിരുന്നതോടെ വന്ന കാറിൽതന്നെ ഭാമ മടങ്ങാൻ ശ്രമിക്കുകയായിരുന്നു.

ഒന്നരലക്ഷം രൂപവരെ നൽകാമെന്നു കടയുടമ പറഞ്ഞതായാണു വിവരം. നടി സമ്മതിച്ചില്ല. നഗരസഭാധ്യക്ഷ ഉഷാ ശശിധരനും നടിയുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഉദ്ഘാടനം വൈകിയതോടെ ചടങ്ങിനെത്തിയ ജനക്കൂട്ടം പ്രശ്‌നത്തിൽ ഇടപെട്ടു. തിരിച്ചുപോകാൻ കാറിൽ കയറിയ നടിയെ തടയുകയായിരുന്നു. രംഗം വഷളാവുന്നതായി മനസിലാക്കിയ നടി കാറിൽനിന്ന് ഇറങ്ങി വേദിയിലെത്തിയെങ്കിലും ഉദ്ഘാടനത്തിന് തയാറായില്ല. തുടർന്നു നഗരസഭാധ്യക്ഷ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.

രണ്ടരലക്ഷം രൂപയാണ് ഉദ്ഘാടനത്തിനു പ്രതിഫലം ആവശ്യപ്പെട്ടിരുന്നതായി നടിയുമായി പതിനയ്യായിരം രൂപയാണ് അഡ്വാൻസായി അക്കൗണ്ടിൽ ഇട്ടു നൽകിയിരുന്നതെന്നും ബാക്കി തുക ഉദ്ഘാടനത്തിന്റെ തലേന്നാൾ നൽകാമെന്ന് ഇടനിലക്കാരൻ പറഞ്ഞതായും നടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. പിന്നീട് വിളിച്ച് ഉദ്ഘാടന സമയത്തിനു മുമ്പ് കടയിൽ വെച്ച് തരാമെന്ന് പറഞ്ഞെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു. കടയുടമയോട് ഇത് ഇയാൾ പറഞ്ഞിരുന്നില്ലെന്ന വിവരം പിന്നീടാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here