ചരിത്രത്തിലാദ്യമായി ഒളിംപിക്‌സിൽ പങ്കെടുക്കുന്ന പങ്കെടുക്കുന്ന ഇന്ത്യൻ അത്‌ലറ്റുകൾക്ക് ഇൻഷുറൻസ് പരിരക്ഷ; റിയോയിലെ താരങ്ങൾക്ക് ഒരുകോടി രൂപയുടെ ഇൻഷുറൻസ് ലഭിക്കും

ദില്ലി: ചരിത്രത്തിലാദ്യമായി ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലറ്റുകൾക്ക് ഇന്ത്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. റിയോ ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ഒരുകോടി രൂപയുടെ ഇൻഷുറൻസ് നൽകി. ഇന്ത്യൻ സംഘത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി മൂന്നു സ്‌പോൺസർമാരെ പുതുതായി പങ്കെടുപ്പിച്ചതിനു പുറമെയാണ് ഇത്. എഡെൽവെയ്‌സ് ടോകിയോ ലൈഫ് ഇൻഷുറൻസ് ആണ് താരങ്ങൾക്ക് ഒരുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഡെൽവെയ്‌സ് ഗ്രൂപ്പ് തന്നെയാണ് റിയോ ഒളിംപിക്‌സിൽ ഇന്ത്യൻ സംഘത്തിന്റെ പ്രധാന സ്‌പോൺസർ.

ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ഓരോ താരങ്ങൾക്കും ഒരുകോടി രൂപ ഇൻഷുറൻസ് നൽകുന്നതിൽ സന്തോഷമുണ്ടെന്ന് എഡെൽവെയ്‌സ് ഫിനാൻഷ്യൽ സർവീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രുജാൻ പഞ്ജ്വാനി പറഞ്ഞു. ഒളിംപിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ബ്രാൻഡ് അംബാസഡറായി സൽമാൻ ഖാനെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ഇൻഷുറൻസ് പരിരക്ഷയുടെ പ്രഖ്യാപനവും നടത്തിയത്. ഭാവിയിലെ ഒളിംപിക്‌സുകളിലും എഡെൽവെയ്‌സ് ഗ്രൂപ്പ് ഇൻഷുറൻസ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മെഹ്ത പറഞ്ഞു. ഇക്കാര്യം ഗ്രൂപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും മെഹ്ത പറഞ്ഞു.

എഡെൽവെയ്‌സിനു പുറമേ സ്‌പോർട്‌സ് ഉൽപന്ന കമ്പനിയായ ലി നിങ്കിനെ അപ്പാരൽ പാർട്ണർ ആയും ഹെർബ ലൈഫിനെ ന്യൂട്രീഷൻ പാർട്ണറായും ഉൾപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News