വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി; ബ്രിട്ടണിലെ നിലനില്‍പ്പ് പ്രതിസന്ധിയില്‍; ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരും

ദില്ലി: മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. മന്ത്രാലയം അയച്ച കത്തിന് മറുപടി നല്‍ക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9,000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് മല്യക്കെതിരെ നിയമനടപടി തുടരുകയാണ്. അതിനിടെ രാജ്യംവിട്ട മല്യ ഒരു മാസത്തിലേറെയായി ബ്രിട്ടണിലാണ്. മല്യയെ നാട്ടിലത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്.

മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. മല്യയെ ഇന്ത്യയില്‍ നിയമത്തിനു വിധേയനാക്കി ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത മല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു. പലതവണ സമന്‍സ് അയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. ബാങ്കുകളുമായി ചര്‍ച്ച നടക്കുകയാണെന്നും അതിനാല്‍ സമയം നീട്ടിനല്‍കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News