ഭാര്യമാരെ എങ്ങനെ വരുതിയിലാക്കണം? ആദ്യം ഉപദേശിക്കണം, പിന്നെ കിടപ്പറയില്‍ കയറ്റരുത്; പ്രാകൃത നിര്‍ദേശങ്ങളുമായി സൗദി മതപണ്ഡിതന്‍

Saudi-Wife

ആദ്യം ഉപദേശിക്കണം, എന്നിട്ടും അനുസരിച്ചില്ലെങ്കില്‍ കിടപ്പറയില്‍ നിന്ന് പുറത്താക്കണം.. ഭാര്യയെ വരുത്തിയിലാക്കാനുള്ള ഈ വിചിത്രനിര്‍ദേശങ്ങള്‍ പറയുന്നത് സൗദി മതപണ്ഡിതനായ ഖാലിദ് അല്‍സഖാബിയാണ്. ഭാര്യമാരെ മര്യാദ പഠിപ്പിക്കാനുള്ള ശരിയായ മുസ്ലിം വഴികള്‍ ഇതാണെന്നാണ് ഫാമിലി തെറാപ്പിസ്റ്റ് കൂടിയായ ഖാലിദ് പറയുന്നത്.

ഭാര്യമാര്‍ പ്രശ്‌നക്കാരാണെന്നും നിരവധി പേര്‍ ഭര്‍ത്താക്കന്മാര്‍ക്ക് തുല്യമായി ജീവിക്കാന്‍ ആവശ്യപ്പെടുന്നവരാണെന്നുമാണ് ഖാലിദ് വീഡിയോയിലൂടെ പറയുന്നത്. ഭാര്യമാരെ അച്ചടക്കം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഖാലിദ് വിശദീകരിക്കുന്നു. തന്റെ നിര്‍ദേശങ്ങളോട് പലരും വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും ഏറെ അപകടങ്ങള്‍ നിറഞ്ഞതുമാണെന്ന് തനിക്കറിയാമെന്നും എന്നാല്‍ അല്ലാഹുവിന്റെ ഹിതത്തോടെ ഇത് തങ്ങള്‍ക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഖാലിദ് അനുയായികളോട് പറയുന്നു.

ഉപദേശങ്ങള്‍ ഫലപ്രദമായില്ലെങ്കില്‍ ഭര്‍ത്താക്കന്മാര്‍ ഒരു കിടക്കയില്‍ കിടന്ന് കൊണ്ട് അവളോട് പുറം തിരിഞ്ഞ് കിടക്കുകയാണ് ചെയ്യേണ്ടത്. മറിച്ച് വെറെ മുറികളില്‍ കിടക്കുകയോ തറയില്‍ കിടക്കുകയോ അല്ല ചെയ്യേണ്ടതെന്നും ഖാലിദ് നിര്‍ദ്ദേശിക്കുന്നു. അവസാനത്തെ പടിയായി സ്ത്രീയെ അടിക്കുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ക്രൂരമായി മര്‍ദ്ദിക്കുകയല്ല വേണ്ടതെന്നും മറിച്ച് ടൂത്ത് പിക്കോ തൂവാലയോ പോലുള്ള വസ്തുക്കളുപയോഗിച്ചാണ് അടിക്കുകയാണ് വേണ്ടതെന്ന് ഖാലിദ് പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വീഡിയോ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News