വിൻഡോസ് ഫോണുകൾ അകാലചരമം പ്രാപിക്കാൻ കാരണം എന്താണെന്ന് അറിയാമോ? ആ ഏഴു കാരണങ്ങൾ ഇതാ

മൈക്രോസോഫ്റ്റ് വിൻഡോസ് ഫോണുകൾക്ക് ഇത് കഷ്ടകാലമാണ്. കുറച്ചുകാലം മുമ്പ് തുടങ്ങിയ ഈ കഷ്ടകാലം ഇതുവരെ അവസാനിച്ചിട്ടുമില്ല. സ്മാർട്‌ഫോൺ വിപണിയിൽ ഫോണിന്റെ വിപണി പങ്കാളിത്തം വല്ലാതെ ഇടിഞ്ഞു കൊണ്ടിരിക്കുന്നു. 2011-ൽ നോക്കിയയെ സ്വന്തമാക്കുമ്പോൾ 7.2 ബില്യൺ ഡോളർ ആണ് മൈക്രോസോഫ്റ്റ് ചെലവാക്കിയത്. 7.6 ബില്യൺ ഡോളർ കൊടുത്ത് നോക്കിയയുടെ സ്മാർട്‌ഫോൺ ബിസിനസും പേറ്റന്റും സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് ഫോണുകൾ ഒഴിവാക്കേണ്ട അവസ്ഥയാണ്. കാരണം എന്താണെന്നറിയാമോ?

ലൂമിയയുടെ വിൽപന കുറഞ്ഞു

മൈക്രോസോഫ്റ്റ് ലൂമിയ ഫോണുകളുടെ വിൽപനയിൽ വൻ കുറവാണ് രണ്ടാം പാദത്തിൽ അനുഭവപ്പെട്ടത്. വെറും 23 ലക്ഷം ഫോണുകൾ മാത്രമാണ് വിറ്റഴിച്ചത്. ആദ്യപാദത്തിൽ ഇത് 45 ലക്ഷം ആയിരുന്നു. എന്നാൽ, ഒരുവർഷം മുമ്പ് ഇതേസമയം 86 ലക്ഷം ഫോണുകൾ വിറ്റഴിച്ചിരുന്നു. അതേസമയം, ഇതേ കാലയളവിൽ എതിരാളികളായ ആപ്പിൾ വിറ്റഴിച്ചതാകട്ടെ 75 ലക്ഷം ഫോണുകളായിരുന്നു.

കഴിഞ്ഞ വർഷം നല്ല വിൽപന

കഴിഞ്ഞ വർഷത്തിൽ ഫോണുകൾക്ക് നല്ല വിൽപനയുണ്ടായിരുന്നു. 86 ലക്ഷം ലൂമിയ ഫോണുകൾ വിറ്റഴിച്ചു. 2.47 കോടി മറ്റു വിൻഡോസ് ഫോണുകളും വിറ്റിരുന്നു.

ഒരു വർഷം കൊണ്ട് 73 ശതമാനം നഷ്ടം

വിൽപനയിൽ ഒരുവർഷത്തിനിടെ ഉണ്ടായത് 73 ശതമാനം ഇടിവാണ് ഉണ്ടായത്.

ഫോൺ വിൽപനയിൽ നിന്നുള്ള വരുമാനം കുറഞ്ഞു

ഫോൺ വിൽപനയിൽ നിന്നുള്ള വരുമാനം വൻ തോതിൽ കുറഞ്ഞു. ഇക്കഴിഞ്ഞ ഒരു വർഷക്കാലയളവിനിടയിൽ വിവിധ ഫോൺ ഡിവിഷനുകളിൽ നിന്നുള്ള വരുമാനം 46 ശതമാനമാണ് കുറഞ്ഞത്.

സാമ്പത്തിക വർഷത്തിന്റെ ഈ പാദത്തിൽ 66.2 കോടി ഡോളറിന്റെ കുറവാണ് ഫോൺ വരുമാനത്തിൽ ഉണ്ടായത്.

വിൻഡോസ് ഒഎസ് ഉപയോഗിക്കുന്ന ഫോണുകൾ കുറവ്

വിൻഡോസ് ഒഎസ്ഉപയോഗിക്കുന്ന സ്മാർട്ഫോണുകളുടെ എണ്ണം കുറവാണെന്നതാണ് ഒരു കാര്യം. ലോകത്ത് പുറത്തിറങ്ങുന്ന ഓരോ പുതിയ 100 സ്മാർട്ഫോണുകളിലും രണ്ട് ഫോണുകളിൽ മാത്രമാണ് വിൻഡോസ് സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗാർട്‌നർ ഡാറ്റ പുറത്തിറക്കിയ വിവരങ്ങൾ പ്രകാരം വിൻഡോസ് ഫോണുകളുടെ വിപണി പങ്കാളിത്തം 1 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News