‘ഓല ടാക്‌സി നിരക്ക് ഗേള്‍ ഫ്രണ്ടിനേക്കാള്‍ കുറവ്’; ലൈംഗിക ചുവയുള്ള പരസ്യം വിവാദത്തില്‍; വീഡിയോ

Ola-Sexist-Ad

ദില്ലി: മൊബൈല്‍ ആപ് അധിഷ്ടിത ടാക്‌സി സര്‍വീസായ ഓലയുടെ ലൈംഗിക ചുവയുള്ള പരസ്യം വിവാദത്തില്‍. ഓല ടാക്‌സിയുടെ നിരക്ക് തന്റെ ഗേള്‍ ഫ്രണ്ടിന്റെ ചെലവിനേക്കാള്‍ കുറവാണെന്ന് ഒരു യുവാവ് പറയുന്നതായാണ് പരസ്യം.

കാമുകിയുമൊത്ത് ഒരു ചന്തയിലൂടെ നടക്കുന്ന യുവാവിനെയാണ് പരസ്യത്തില്‍ കാണിക്കുന്നത്. കാമുകി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നു. കാമുകന്‍ വിഷമത്തോടെ പണം നല്‍കുന്നു. കാമുകിയുമൊത്ത് നടക്കുമ്പോള്‍ കിലോമീറ്ററിന് 525 രൂപയും ഓല മൈക്രോയിലാണെങ്കില്‍ കിലോമീറ്ററിന് ആറ് രൂപയും ചെലവ് വരുന്നുവെന്ന് യുവാവ് പറയുന്നു.- ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

എന്നാല്‍ പരസ്യം സ്ത്രീയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയ രംഗത്തെത്തിയതോടെ കമ്പനി പ്രതിസന്ധിയിലായി. തുടര്‍ന്ന് ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്ന് ഓല പരസ്യം പിന്‍വലിച്ചെങ്കിലും മറ്റ് യൂട്യൂബ് ചാനലുകളില്‍ ഇത് ലഭ്യമാണ്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News