സുന്നി പ്രവർത്തകരെ കൊല്ലാൻ കൂട്ടുനിന്ന മണ്ണാർക്കാട്ടെ ലീഗ് സ്ഥാനാർഥിയെ തോൽപിക്കണമെന്ന് കാന്തപുരം; ബോർഡ് വിഷയത്തിലും യുഡിഎഫ് നീതികാട്ടിയില്ല; സഹായിച്ചവരെ തിരിച്ചു സഹായിക്കും

കോഴിക്കോട്: നീതികാട്ടാത്ത യുഡിഎഫിനെതിരേ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. മണ്ണാർക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാർഥി എൻ ഷംസുദീനെ തോൽപിക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു. വഖഫ് ബോർഡ് പ്രശ്‌നത്തിലും മണ്ണാർക്കാട്ടു സുന്നി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിലും യുഡിഎഫ് സർക്കാരിൽനിന്നു നീതികിട്ടിയില്ലെന്നും കാന്തപുരം കോഴിക്കോട് പറഞ്ഞു.

മണ്ണാർക്കാട് തങ്ങളുടെ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ പ്രതികളെ മുസ്ലിം ലീഗ് എംഎൽഎ എൻ ഷംസുദ്ദീൻ സഹായിച്ചതായാണ് ആരോപണം. ഷംസുദ്ദീൻ ഒരു കാരണവശാലും ജയിക്കാൻ പാടില്ല. തങ്ങളെ സഹായിച്ചവരെ തിരിച്ചു സഹായിക്കും. വഖഫ് ബോർഡുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒന്നര വർഷമായി പറഞ്ഞിട്ടും യുഡിഎഫ് നേതാക്കൾ നീതി കാട്ടിയില്ലെന്ന് കാന്തപുരം വിശദീകരിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മർക്കസിലെത്തി നടത്തിയ രാഷ്ട്രീയ ദൗത്യം പാളിയെന്നും കാന്തപുരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News