സൗദി ജല-വൈദ്യുത മന്ത്രിയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി; തീരുമാനം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേത്

റിയാദ്: സൗദി അറേബ്യയുടെ ജല-വൈദ്യുത മന്ത്രി അബ്ദുല്ല അല്‍ ഹുസൈനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. പകരമായി അദ്ദേഹത്തിന്റെ ചുമതലകള്‍ കൃഷി മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ അബ്ദു മുഹ്‌സിന്‍ അല്‍ ഫള്‌ലി വഹിക്കും. മന്ത്രിയെ ഒഴിവാക്കിയുള്ള ഉത്തരവ് ഇന്നലെയാണ് സൗദി രാജകുമാരന്‍ പുറത്തിറക്കിയത്.

ജല-വൈദ്യുത മേഖലയിലുള്ള അബ്ദുള്ളയുടെ നയങ്ങളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് സൂചനകള്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അറേബ്യയുടെ സാമ്പത്തിക നയങ്ങള്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മന്ത്രിയെ ഒഴിവാക്കിയത്.

സൗദിയില്‍ വെള്ളത്തിന്റെ വില കുത്തനെ ഉയര്‍ത്തിയത് വന്‍ ജനരോഷത്തിന് ഇടയാക്കിയിരുന്നു. വെള്ളത്തിനും വൈദ്യുതിയ്ക്കുമുള്ള സബ്‌സിഡി വെട്ടിക്കുറച്ചതിന് പിന്നാലെ വിലയും വര്‍ധിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിലക്കയറ്റത്തിനെതിരെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സൗദി നാഷണല്‍ വാട്ടര്‍ കമ്പനിയുടെ മേധാവി കൂടെയായ അബ്ദുല്ല അല്‍ ഹുസൈന്‍ 2004ലാണ് ജല വൈദ്യുത മന്ത്രിയായി അധികാരമേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News