മുംബൈ: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനു പിന്തുണയുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. കനയ്യ കുമാറിനെ സൃഷ്ടിച്ചത് മോദി സര്‍ക്കാരാണെന്നും അതേസര്‍ക്കാര്‍ തന്നെ അദ്ദേഹത്തെ ദേശദ്രോഹിയായി ചിത്രീകരിക്കുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
രാജ്യത്തെ യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഉദ്ധവ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നേരത്തെ കനയ്യകുമാറിനെ ബിജെപി പ്രവര്‍ത്തകന്‍ വിമാനത്തിലുള്ളില്‍ വച്ച് വധിക്കാന്‍ ശ്രമം നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മനാസ് ജ്യോതി എന്ന ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയില്‍നിന്നു പുനെയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. കനയ്യയുടെ കഴുത്തു മാനസ് ഞെരിക്കുകയായിരുന്നു. വിമാനജീവനക്കാരും മറ്റു യാത്രക്കാരും ചേര്‍ന്നാണ് ഇയാളെ പിടിച്ചുമാറ്റിയത്.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കനയ്യകുമാര്‍ മുംബൈയിലെത്തിയത്. പരിപാടിയില്‍ പ്രകോപനപരമായി പ്രസംഗിക്കരുതെന്നു കനയ്യക്ക് പുനെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ കനയ്യകുമാറിനെ വധിക്കുന്നവര്‍ക്ക് സംഘപരിവാര്‍, തീവ്ര ഹിന്ദു സംഘടനകള്‍ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here