‘സാര്‍, ഇവിടെ രണ്ടു കോളനികളില്‍ 25 വര്‍ഷമായി കുടിവെള്ളമില്ല’; സ്വന്തം മണ്ഡലത്തിലെ നാട്ടുകാരുടെ ചോദ്യത്തിന് മറുപടി നല്‍കാനാവാതെ മുഖ്യമന്ത്രി; ഉമ്മന്‍ചാണ്ടിയുടെ മറുപടി ഇത്രമാത്രം ‘ഏ..ഏ….’

കോട്ടയം: 25 വര്‍ഷമായി കുടിവെള്ളമില്ലെന്ന സ്വന്തം നാട്ടുകാരുടെ പരാതിക്ക് മറുപടി നല്‍കാനാവാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാമ്പാടി പഞ്ചായത്തിലെ കാഞ്ഞിരക്കാട് കഴിഞ്ഞദിവസം നടന്ന കുടുംബയോഗത്തിലാണ് സംഭവം.

നാട്ടുകാരന്റെ ചോദ്യം ഇങ്ങനെ: ’25 കൊല്ലമായി ഇവിടെ ഏറ്റവും കൂടുതല്‍ ജനവാസ കേന്ദ്രമായ രണ്ട് കോളനികളില്‍ കുടിവെള്ളമില്ല സര്‍’
ഉമ്മന്‍ചാണ്ടിയുടെ ആദ്യ മറുപടി: ‘ഏ..ഏ.. ‘
ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘വീട്… കുഴപ്പമൊന്നും ഇല്ലല്ലോ.. വീട് വീട്…’

കുടുംബയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടോയെന്നാണ് സ്ഥലത്തെത്തിയ ഉമ്മന്‍ ചാണ്ടി ആദ്യം ചോദിച്ചത്. ചിലര്‍ മുഖ്യമന്ത്രിയോട് കൂടുതല്‍ ജാഗ്രത കാണിച്ചാല്‍ വിവാദങ്ങള്‍ ഒഴിവാക്കാമെന്നും പേഴ്‌സണല്‍ സ്റ്റാഫിലെ എല്ലാവരെയും വിശ്വസിക്കരുതെന്നും പറഞ്ഞു. അതിനിടയിലാണ് 25 വര്‍ഷമായി ഇവിടെ കുടിവെള്ളമില്ലെന്ന ചോദ്യം ഉയര്‍ന്നത്.

ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ളപ്രശ്‌നം രൂക്ഷമാണ്. കുടിവെള്ള പദ്ധതികള്‍ ഈ പഞ്ചായത്തുകളില്‍ ഒരിടത്തും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന പുതുപ്പള്ളിയില്‍ കുടിവെള്ളത്തിനായി നാട്ടുകാരുടെ സമരം നടക്കുന്നുണ്ട്. നിയോജകമണ്ഡലത്തിലെ ഏക ഗവ. താലൂക്ക് ആശുപത്രിയായ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ വെള്ളമില്ലാത്തതുകൊണ്ട് രോഗികളും കൂട്ടിരിപ്പുകാരും വീട്ടില്‍ പോയി തുണി നനയ്ക്കണമെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News