റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം; കോഹ്ലിയുടെ കന്നി ട്വന്റി 20 സെഞ്ച്വറി പാഴായി

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ആറ് വിക്കറ്റിന്റെ ജയം. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി മികവില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 180 റണ്‍സ്, 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.

മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ ഡ്വെയ്ന്‍ സ്മിത്ത്, ബ്രണ്ടന്‍ മക്കല്ലം, ദിനേശ് കാര്‍ത്തിക്, സുരേഷ് റെയ്‌ന എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. 39 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. തോറ്റെങ്കിലും സെഞ്ച്വറി നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍. 63 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്‌സും പറത്തിയാണ് കോഹ്‌ലി നൂറ് തികച്ചത്. കോഹ്‌ലിയുടെ ട്വന്റി 20യിലെ കന്നിസെഞ്ച്വറി കൂടിയാണിത്.

ജയത്തോടെ അഞ്ച് കളികളില്‍ നിന്ന് നാല് ജയവുമായി ഗുജറാത്ത് ലയണ്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here